തിരുവനന്തപുരം : ചെന്നൈ തീരത്തെ മിഷോങ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ വിവിധ ഇടങ്ങളിലേക്കുള്ള ട്രെയിൻ സർവീസുകൾ റദ്ദാക്കി. ഇന്ന് രാത്രി 7ന് പുറപ്പെടേണ്ട കോട്ടയം-നരാസ്‌പൂര്‍ സ്പെഷ്യല്‍ ട്രെയിൻ, നാളെ പുലർച്ചെ 2.30ന് പുറപ്പെടേണ്ട കൊല്ലം-സെക്കന്തരാബാദ് സ്പെഷ്യല്‍, 6ന് രാവിലെ 6.35ന് പുറപ്പെടേണ്ട കൊച്ചുവേളി-ഗൊരഖ്‌പൂര്‍ രപ്‌തിസാഗര്‍ എക്‌സ്പ്രസ് എന്നിവ റദ്ദാക്കിയിട്ടുണ്ട് (Train Services Cancelled Due to Cyclone Michaung).
ചെന്നൈ തീരത്തെ മിഷോങ് ചുഴലിക്കാറ്റ് : ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി - Train Timings
Cyclone Michaung : തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ്, സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് ഉള്‍പ്പടെയുള്ള ട്രെയിനുകള്‍ റദ്ദാക്കി
Published : Dec 4, 2023, 9:18 AM IST
ഇന്ന് സർവീസ് നടത്തേണ്ട തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ്, ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസ്, 5, 6 തീയതികളിൽ സർവീസ് നടത്തേണ്ട ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ്, 6ന് സർവീസ് നടത്തേണ്ട ഷാലിമാര്‍-നാഗര്‍കോവില്‍ ഗുരുദേവ് എക്‌സ്പ്രസ്, 6, 7 തീയതികളിലുള്ള ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസ്, 4, 5 തീയതികളിലുള്ള സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്‌സ്പ്രസ്, 5, 6, 7 തീയതികളിലുള്ള തിരുവനന്തപുരത്തുനിന്നുള്ള ശബരി എക്‌സ്പ്രസ്, 5ന് സർവീസ് നടത്തേണ്ട എറണാകുളം-ടാറ്റ നഗര്‍ എക്‌സ്പ്രസ്, 6, 7 തീയതികളിലുള്ള കന്യാകുമാരി-ദിബ്രുഗഡ് എക്‌സ്പ്രസ് എന്നിവയും റദ്ദാക്കിയവയിലുണ്ട്.
ഇന്നത്തെ എറണാകുളം-പട്‌ന എക്‌സ്പ്രസ്, 5, 7 തീയതികളിലുള്ള പട്‌ന-എറണാകുളം എക്‌സ്പ്രസുകള്‍, ഇന്നത്തെ കൊച്ചുവേളി-കോര്‍ബ, 6ന് സർവീസ് നടത്തേണ്ട കോര്‍ബ- കൊച്ചുവേളി എക്‌സ്പ്രസ്, ഇന്നത്തെ ബിലാസ്‌പൂര്‍-എറണാകുളം, 6നുള്ള എറണാകുളം-ബിലാസ്‌പൂര്‍ എക്‌സ്പ്രസുകള്‍, ഇന്നത്തെ ഹാട്യ-എറണാകുളം, 6നുള്ള എറണാകുളം-ഹാട്യ പ്രതിവാര എക്‌സ്പ്രസുകള്‍ എന്നിവയും റദ്ദാക്കിയിട്ടുണ്ട്.