തിരുവനന്തപുരം:ചെങ്ങന്നൂരിനെ ശബരിമലയുടെ പ്രവേശന കവാടമായി പ്രഖ്യാപിക്കാനാകില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. അയ്യപ്പന്‍മാര്‍ ചെങ്ങന്നൂരിലൂടെ മാത്രമല്ല, പല വഴികളിലൂടെയാണ് ശബരിമലയിലേക്ക് വരുന്നത്. എങ്കിലും ചെങ്ങന്നൂരിനെ പ്രവേശന കവാടമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും. ചെങ്ങന്നൂരില്‍ അയ്യപ്പന്‍മാര്‍ക്ക് ഇടത്താവളം ഒരുക്കുന്നതിന് 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അടുത്ത സീസണില്‍ ഇത് പൂര്‍ത്തിയാകുന്നതോടെ ചെങ്ങന്നൂരിലെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാകുമെന്നും കടകംപള്ളി അറിയിച്ചു.
ചെങ്ങന്നൂരിനെ ശബരിമലയുടെ പ്രവേശന കവാടമായി പ്രഖ്യാപിക്കാനാകില്ലെന്ന് ദേവസ്വംമന്ത്രി
ചെങ്ങന്നൂരില്‍ അയ്യപ്പന്‍മാര്‍ക്ക് ഇടത്താവളം ഒരുക്കുന്നതോടെ ഇവിടെ എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാകുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ചെങ്ങന്നൂരിനെ ശബരിമലയുടെ പ്രവേശന കവാടമായി പ്രഖ്യാപിക്കാനാകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
പ്രളയത്തെ തുടര്‍ന്ന് ചെങ്ങന്നൂരിലെ ഇടറോഡുകളെല്ലാം തകര്‍ന്നെന്നും ഈ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് ഇവ സഞ്ചാരയോഗ്യമാക്കണമെന്നും ഇതു സംബന്ധിച്ച് നിയമസഭയുടെ ശ്രദ്ധ ക്ഷണിച്ച സജിചെറിയാന്‍ പറഞ്ഞു. അരക്കോടിയിലധികം അയ്യപ്പ ഭക്തരെത്തുന്ന ചെങ്ങന്നൂരിനെ ശബരിമലയുടെ പ്രവേശന കവാടമായി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും സജിചെറിയാന്‍ ആവശ്യപ്പെട്ടു.
Last Updated : Nov 6, 2019, 3:39 PM IST