കേരളം

kerala

ETV Bharat / state

'ഫയലുകൾ തീർപ്പാക്കുന്നതിൽ താമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി': മുഖ്യമന്ത്രി - തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത

ഫയലുകൾ തീർപ്പാക്കുന്നതിൽ താമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് 'വിജിലൻസ് ബോധവൽക്കരണ വാരം' പരിപാടി ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് പറഞ്ഞു.

cheif minister pinarayi vijayan  pinarayi vijayan about corruption  corruption in kerala  corruption  latest news in trivandrum  latest news today  മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയന്‍  ഫയലുകൾ തീർപ്പാക്കുന്നതിൽ താമസം  കർശന നടപടി സ്വീകരിക്കുമെന്ന്  വിജിലൻസ് ബോധവൽക്കരണ വാരം  അഴിമതി  മുഖ്യമന്ത്രി അഴിമതിയെ കുറിച്ച്  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
'ഫയലുകൾ തീർപ്പാക്കുന്നതിൽ താമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും'; മുഖ്യമന്ത്രി പിണറായി വിജയന്‍

By

Published : Oct 31, 2022, 2:12 PM IST

തിരുവനന്തപുരം:ഫയലുകൾ തീർപ്പാക്കുന്നതിൽ താമസം വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാരിതോഷികങ്ങൾ വാങ്ങുന്നത് മാത്രമല്ല അഴിമതി, ഫയൽ തീർപ്പാക്കൽ വൈകിപ്പിക്കുന്നതും ജനങ്ങളെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നതും അഴിമതിയാണെന്നും 'വിജിലൻസ് ബോധവൽക്കരണ വാരം' പരിപാടി ഉദ്‌ഘാടനം ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.

'ജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനാണ് സർക്കാർ പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുന്നത്. അതിന് ആവശ്യമായ മാറ്റങ്ങൾ നടത്തേണ്ടി വരും. ഇത്തരം മാറ്റങ്ങളിൽ വിമുഖത കാട്ടുന്ന ഉദ്യോഗസ്ഥർ ഇപ്പോഴും ഉണ്ട്. സർക്കാർ സർവീസുകളിൽ എവിടെയും ഒരു അഴിമതിയും ഇല്ലെന്ന് പറയാനാകില്ല. എന്നാൽ ഇപ്പോൾ നല്ല മാറ്റം വന്നുവെന്നും' മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

'ചിലയിടത്ത് ചില പുഴുക്കുത്തലുകളുണ്ട്. അത് ഇല്ലാതാക്കും. 'സീറോ ടോളറൻസ് ടു കറപ്‌ഷൻ' എന്ന ആശയത്തിലൂന്നിയുള്ള പ്രവർത്തനമാണ് സർക്കാർ ഏറ്റെടുക്കുന്നത്. അഴിമതിയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കുന്ന നടപടി സ്വീകരിക്കും'.

'അഴിമതി പരാതികളിൽ വിജിലൻസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കണം. ജനങ്ങൾക്ക് സമീപിക്കേണ്ടി വരുന്ന നിരവധി സർക്കാർ സ്ഥാപനങ്ങളുണ്ട്. അവിടെ ജോലി ചെയ്യുന്നവരിൽ ചെറിയൊരു വിഭാഗം സുതാര്യമല്ലാതെ പ്രവർത്തിക്കുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും' മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details