കേരളം

kerala

ETV Bharat / state

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം - chavara, kuttanad byelection state govt plea delay

തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നതില്‍ പ്രതിപക്ഷത്തിന്‍റെ പിന്തുണ തേടി സര്‍ക്കാര്‍.

ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം  ചവറ, കുട്ടനാട്  തിരുവനന്തപുരം  നിയമസഭ മണ്ഡലങ്ങള്‍  chavara, kuttanad byelection state govt plea delay  byelection
ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം

By

Published : Sep 8, 2020, 3:51 PM IST

Updated : Sep 8, 2020, 4:37 PM IST

തിരുവനന്തപുരം: ചവറ, കുട്ടനാട്‌ നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ്‌ പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തരുതെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇത്‌ സംബന്ധിച്ച് പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണിലൂടെ ചര്‍ച്ച നടത്തി. ഉപതെരഞ്ഞെടുപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനെ സംയുക്തമായി സമീപിക്കാമെന്ന്‌‌ മുഖ്യമന്ത്രി അറിയിച്ചതായി ചെന്നിത്തല യുഡിഎഫ്‌ യോഗത്തെ അറിയിച്ചു. തെരഞ്ഞെടുപ്പ് മാറ്റി വെക്കുന്നതില്‍ യുഡിഎഫിലും സമാനമായ അഭിപ്രായമാണ് ഉയര്‍ന്നത്. ഉപതെരഞ്ഞെടുപ്പ് കൂടാതെ തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് കൂടി മാറ്റി വയ്‌ക്കണമെന്നാണ് യുഡിഎഫില്‍ ഉയര്‍ന്ന ധാരണ.

Last Updated : Sep 8, 2020, 4:37 PM IST

ABOUT THE AUTHOR

...view details