തിരുവനന്തപുരം: വിഴിഞ്ഞത്ത് കൈക്കൂലി വാങ്ങുന്നതിനിടയിൽ ചാർജ് ഓഫീസർ വിജിലൻസ് പിടിയിൽ. തിരുവനന്തപുരം കോര്‍പ്പറേഷൻ വിഴിഞ്ഞം സോണൽ ഓഫീസിലെ ചാർജ് ഓഫീസർ മഹേഷ് ആണ് പിടിയിലായത്. കോവളത്തെ സ്വകാര്യ ഹോട്ടലിന്‍റെ ലൈസൻസും കെട്ടിടനികുതിയും പുതുക്കി നൽകാൻ 10,000 രൂപ കൈപ്പറ്റുന്നതിനിടയിലാണ് ഇയാൾ അറസ്റ്റിലായത്.
കൈക്കൂലി വാങ്ങുന്നതിനിടയില്‍ ചാർജ് ഓഫീസർ വിജിലൻസ് പിടിയിൽ - Charge officer
തിരുവനന്തപുരം കോര്‍പ്പറേഷൻ വിഴിഞ്ഞം സോണൽ ഓഫീസിലെ ചാർജ് ഓഫീസർ മഹേഷ് ആണ് വിജിലൻസിന്‍റെ പിടിയിലായത്.
കൈക്കൂലി വാങ്ങുന്നതിനിടയില്‍ ചാർജ് ഓഫീസർ വിജിലൻസിന്‍റെ പിടിയിൽ
ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് പരാതിക്കാരനായ കോവളം സീഷോർ റസ്റ്റോറന്‍റ് ഉടമ അനിൽകുമാറിൽ നിന്ന് ഇയാൾ കഴിഞ്ഞ ദിവസം 5,000 രൂപ കൈക്കൂലിയായി വാങ്ങിയിരുന്നു. ലൈസൻസ് പുതുക്കി നൽകണമെങ്കിൽ 10,000 രൂപ കൂടി നൽകണമെന്ന് പറഞ്ഞതോടെയാണ് ഇയാൾ പരാതിയുമായി രംഗത്തെത്തിയത്. വിജിലൻസ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.