തിരുവനന്തപുരം:സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. വിജിലൻസ് ഡയറക്‌ടറായിരുന്ന സുദേഷ് കുമാറിനെ ജയിൽ ഡി.ജി.പി ആയി നിയമിച്ചു. ട്രാൻസ്പോർട്ട് കമ്മിഷണർ ആയിരുന്ന എം.ആർ അജിത് കുമാറിനെ വിജിലൻസ് എ.ഡി.ജി.പിയായി നിയമിച്ചു.
സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി; വിജിലന്‍സ് ഡയറക്‌ടറെയും ക്രൈം ബ്രാഞ്ച് മേധാവിയേയും മാറ്റി - തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത
വിജിലൻസ് ഡയറക്‌ടറായിരുന്ന സുദേഷ് കുമാറിനെ ജയിൽ ഡി.ജി.പിയായി നിയമിച്ചു
സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി; വിജിലന്‍സ് ഡയറക്‌ടറെയും ക്രൈം ബ്രാഞ്ച് മേധാവിയെയും മാറ്റി
ജയിൽ ഡി.ജി.പി ആയിരുന്ന ഷേക്ക് ദർവേസ് സാഹിബാണ് പുതിയ ക്രൈം ബ്രാഞ്ച് മേധാവി. ക്രൈംബ്രാഞ്ച് മേധാവി ആയിരുന്ന എസ് ശ്രീജിത്താണ് പുതിയ ട്രാൻസ്പോർട്ട് കമ്മിഷണർ. നടിയെ ആക്രമിച്ച കേസും വധഗൂഢാലോചനക്കേസും നിർണായക ഘട്ടത്തിൽ നിൽക്കുമ്പോഴാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ മാറ്റം.