തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം. പുതിയ പരിഷ്‌കാരത്തിലൂടെ ഇനിമുതല്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും മെഡല്‍ നല്‍കാനാണ് തീരുമാനം. സംസ്ഥാന പൊലീസ് മേധാവിയുടെ അപേക്ഷ പരിഗണിച്ചാണ് മാനദണ്ഡം പുതുക്കിയത്.
ഇതുവരെ എസ്‌പി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥരെയായിരുന്നു മെഡലിനായി പരിഗണിച്ചിരുന്നത്. ഫീല്‍ഡ് വിഭാഗം ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും മെഡല്‍ നല്‍കാനാണ് പുതിയ തീരുമാനം. ഇതിനായി മെഡലുകളുടെ എണ്ണം 300 ആയി വര്‍ധിപ്പിച്ചു.
മെഡല്‍ ലഭിക്കാന്‍ കുറഞ്ഞത് 10 വര്‍ഷം സര്‍വീസുണ്ടായിരിക്കണം. ഇതില്‍ അഞ്ച് വര്‍ഷം സ്റ്റേഷന്‍ ഡ്യൂട്ടി ചെയ്‌ത പൊലീസുകാരെ മാത്രമേ മെഡലുകള്‍ക്കായി പരിഗണിക്കുകയുള്ളൂ. ഉന്നതരുടെ പേഴ്‌സണല്‍ സ്റ്റാഫിലുള്ളവര്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മെഡലുകള്‍ നേടുന്നത് പതിവായതോടെയാണ് ഈ മാനദണ്ഡത്തില്‍ മാറ്റം വരുത്തിയത്.
സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ ഉദ്യോഗസ്ഥരും മാനദണ്ഡം പരിഷ്‌കരിക്കുന്നതിലൂടെ മെഡലിന് അര്‍ഹരാകും. വനിതാ പൊലീസുകാര്‍ക്ക് ഈ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കും. 7 വര്‍ഷത്തെ സര്‍വീസുണ്ടെങ്കില്‍ സ്‌ത്രീകളെ മെഡലിന് പരിഗണിക്കും.