തിരുവനന്തപുരം : സംസ്ഥാന കേഡറിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരും അഡിഷണല്‍ ചീഫ് സെക്രട്ടറിമാരുമായ ശാരദ മുരളീധരനെയും പുനീത്കുമാറിനെയും സ്ഥലം മാറ്റി (change in positions of Senior IAS officers). തദ്ദേശഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് ശാരദാമുരളീധരനെ ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിലേക്കാണ് മാറ്റിയത്.
പദ്ധതി നിര്‍വഹണവും വിലയിരുത്തലും വകുപ്പിന്‍റെ പൂര്‍ണമായ അധിക ചുമതലകൂടി ശാരദ മുരളീധരനു നല്‍കി. ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന പുനീത്കുമാറിനെ പി ആന്‍ഡ് എ ആര്‍ഡി വകുപ്പിലേക്കാണ് മാറ്റി നിയമിച്ചത്. ഇരുവരുടെയും പെട്ടന്നുള്ള സ്ഥലം മാറ്റത്തിന്‍റെ കാരണം വ്യക്തമല്ല.
Also Read:ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് വ്യാപക സ്ഥലം മാറ്റം, കിരണ്‍ നാരായണ്‍ തിരുവനന്തപുരം റൂറലിലും പി ബിജോയി കാസര്‍ഗോഡും എസ്പിമാരാകും
ശാരദ മുരളീധരന്‍ സ്ഥാനമൊഴിയുന്ന തദ്ദേശഭരണ വകുപ്പിന്‍റെ സ്‌പെഷ്യല്‍ സെക്രട്ടറിയായി മുഹമ്മദ് വൈ സഫറുല്ലയെ നിയമിച്ചു. മറ്റ് സ്ഥലം മാറ്റങ്ങള്‍ ഡിആര്‍ മേഖശ്രീ - എസ്‌ടി വകുപ്പ് ഡയറക്‌ടര്‍, ട്രൈബല്‍ റീ സെറ്റില്‍മെന്‍റ് ആന്‍ഡ് ഡവലപ്‌മെന്‍റ് മിഷന്‍റെ അധിക ചുമതല, അര്‍ജുന്‍ പാണ്ഡ്യന്‍ - ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസര്‍, ആര്‍. ശ്രീ ലക്ഷ്‌മി - ജിഎസ്‌ടി വകുപ്പ്, വിഷ്‌ണു പി രാജ് - പൊതുമരാമത്ത് ഡെപ്യൂട്ടി സെക്രട്ടറി, വി. ചെല്‍സാസിനി - കൊച്ചിന്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി, രാഹുല്‍കൃഷ്‌ണ ശര്‍മ്മ - ഹൗസിങ് കമ്മിഷണര്‍, തിരുവനന്തപുരം സ്‌മാര്‍ട്ട് സിറ്റി സിഇഒ, ഡി ധര്‍മ്മലശ്രീ - ഡയറക്‌ടര്‍ ഭൂജല വകുപ്പ്, ശ്രീധന്യ സുരേഷ് - രജിസ്‌ട്രേഷന്‍ ഐജി.