മുന്നണിമാറ്റം; യു.ഡി.എ.ഫിൻ്റെ അടിത്തറ തകർക്കുന്ന തീരുമാനമെന്ന് കോടിയേരി - UDF
ഘടകകക്ഷിയെ പിടിച്ചുനിർത്താൻ പോലും പറ്റാത്ത പ്രതിസന്ധിയിലാണ് യു.ഡി.എഫ്. അവരുടെ സമരങ്ങൾക്ക് ഏറ്റ തിരിച്ചടിയാണിതെന്നും കോടിയേരി
![മുന്നണിമാറ്റം; യു.ഡി.എ.ഫിൻ്റെ അടിത്തറ തകർക്കുന്ന തീരുമാനമെന്ന് കോടിയേരി തിരുവനന്തപുരം കേരള കോൺഗ്രസ് യു.ഡി.എ.ഫ് കോടിയേരി ബാലകൃഷ്ണൻ മുന്നണിമാറ്റം Change of alliance Kodiyeri Thiruvananthapuram UDF LDF](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9202976-631-9202976-1602864399944.jpg)
തിരുവനന്തപുരം: കേരള കോൺഗ്രസിൻ്റെ മുന്നണിമാറ്റം യു.ഡി.എ.ഫിൻ്റെ അടിത്തറ തകർക്കുന്ന തീരുമാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യു.ഡി.എഫിലെ മൂന്നാമത്തെ പ്രധാന കക്ഷിയാണ് മുന്നണി വിട്ട് പുറത്തുവന്നത്. തീരുമാനം എൽ.ഡി.എഫിൻ്റെ ബഹുജന അടിത്തറ വിപുലീകരിക്കും. ഘടകകക്ഷിയെ പിടിച്ചുനിർത്താൻ പോലും പറ്റാത്ത പ്രതിസന്ധിയിലാണ് യു.ഡി.എഫ്. അവരുടെ സമരങ്ങൾക്ക് ഏറ്റ തിരിച്ചടിയാണിത്. യു.ഡി.എഫ് രാഷ്ട്രീയപരമായും സംഘടനാപരമായും നിലനിൽപ്പ് ഇല്ലാത്ത മുന്നണിയായി മാറി. യു.ഡി.എഫുമായുള്ള ബന്ധം വിച്ഛേദിച്ച് ഇടതുമുന്നണിയുമായി സഹകരിക്കാനുള്ള കേരള കോൺഗ്രസ് മാണി വിഭാഗത്തിൻ്റെ തീരുമാനത്തെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് സ്വാഗതം ചെയ്യുന്നതായും കോടിയേരി പറഞ്ഞു.