കേരളം

kerala

ETV Bharat / state

Chandy Oommen on Achu Oommen Cyber Attack 'ട്രോളുകളും സൈബർ ആക്രമണങ്ങളും സ്വാഗതം ചെയ്യുന്നു': പ്രതികരിച്ച് ചാണ്ടി ഉമ്മൻ - Achu Oommen Cyber attack

Chandy Oommen Responded To Trolls On Sister ട്രോളുകളും സൈബർ ആക്രമണങ്ങളും ജനാധിപത്യത്തിൻ്റെ ഭാഗമാണെന്ന് ചാണ്ടി ഉമ്മൻ

Puthuppally Byelection  Chandy Oommen  Achu Oommen  Trolls on Achu Oommen  Oommen chandy remembering Day  Chandy Oommen on Achu Oommen Trolls  ചാണ്ടി ഉമ്മൻ  അച്ചു ഉമ്മൻ  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്  ട്രോളുകളിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ  ഉമ്മൻ ചാണ്ടി ഓർമദ്നം  Achu Oommen Cyber attack
Chandy Oommen on Achu Oommen Cyber Attack

By ETV Bharat Kerala Team

Published : Aug 27, 2023, 2:27 PM IST

Updated : Aug 27, 2023, 6:16 PM IST

തിരുവനന്തപുരം: ട്രോളുകളും സൈബർ ആക്രമണങ്ങളും സ്വാഗതം ചെയ്യുന്നുവെന്നും ഇനിയും തുടരണമെന്നും യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ (Chandy Oommen). ജനാധിപത്യത്തിൻ്റെ ഭാഗമാണ് ട്രോളുകൾ. ഇനിയും തുടരണമെന്നും അതിൽ യാതൊരു പ്രശ്‌നവുമില്ലെന്നും ചാണ്ടി ഉമ്മൻ തിരുവനന്തപുരത്ത് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ 41-ാം ഓർമ ദിനാചരണത്തിനായി ചാണ്ടി ഉമ്മനും കുടുംബാംഗങ്ങളും തിരുവനന്തപുരത്തെത്തിയിരുന്നു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് (Puthuppally Byelection) അടുത്തിരിക്കെ ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ (Achu Oommen) കടുത്ത സൈബർ ആക്രമണമാണ് (Cyber Attack) ഉയരുന്നത്. അച്ചു ഉമ്മൻ ധരിക്കുന്ന ബ്രാൻഡഡ് വസ്‌ത്രങ്ങളുടെയും ബാഗുകളുടെയും വില പ്രചരിപ്പിക്കുകയും അപകീർത്തിപരമായ രീതിയിലടക്കം ചിത്രീകരിക്കുകയും ചെയ്‌ത സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തിലാണ് ചാണ്ടി ഉമ്മന്‍റെ പ്രതികരണം.

അതേസമയം, സൈബർ ആക്രമണത്തിൽ അച്ചു ഉമ്മനും പ്രതികരിച്ചിരുന്നു. സൈബർ പോരാളികൾ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങളാണ് നടത്തുന്നത്. ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഞാൻ ഉറച്ചുനിൽക്കുന്നുവെന്നും ഉമ്മൻചാണ്ടിയുടെ സൽപേരിന് കളങ്കമുണ്ടാക്കുന്ന വിധത്തിലുള്ള സൈബർ പ്രചാരണങ്ങൾ നിരാശാജനകമാണെന്നും അച്ചു ഉമ്മൻ ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

Also Read :CM Pinarayi Vijayan In puthuppally 'പുതുപ്പള്ളി ശ്രദ്ധാകേന്ദ്രം, ഉപതെരഞ്ഞെടുപ്പ് പല കാര്യങ്ങളിലും വ്യക്തയുണ്ടാക്കും': മുഖ്യമന്ത്രി

പിതാവിന്‍റെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഇന്നുവരെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടില്ലെന്നും അച്ചു ഉമ്മൻ കൂട്ടിച്ചേർത്തു. സംഭവത്തിൽ ഇടത് സ്ഥാനാർഥി ജെയ്‌ക് സി തോമസും (Jaick C Thomas) പ്രതികരിച്ചിരുന്നു. ശുദ്ധ മര്യാദകേടാണ് നടന്നത്. മുൻ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആയാലും മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആയാലും വ്യക്തി അധിക്ഷേപം അംഗീകരിക്കാൻ കഴിയില്ലെന്നും അന്തസുള്ളവർ വ്യക്തി അധിക്ഷേപത്തെ പിന്തുണക്കില്ലെന്നുമാണ് ജെയ്‌ക് പ്രതികരിച്ചത്.

അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ചാണ്ടി ഉമ്മന്‍റെ പ്രചാരണത്തിനായി കെ മുരളീധരന്‍ ഇന്ന് മീനടത്ത് പ്രസംഗിക്കും. ഓഗസ്‌റ്റ് 30ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പങ്കെടുക്കുന്ന പൊതുയോഗവും പാര്‍ട്ടി സംഘടിപ്പിക്കും. എകെ ആന്‍റണി സെപ്‌റ്റംബര്‍ ഒന്നിന് അയർക്കുന്നത്തും പുതുപ്പള്ളിയിലും പ്രസംഗിക്കും.

Also Read :Puthuppally Bypoll Candidates Campaigning : തെരഞ്ഞെടുപ്പ് ചൂടേറുന്നു ; പ്രചാരണത്തിരക്കില്‍ സ്ഥാനാര്‍ഥികള്‍, ലക്ഷ്യം കളംപിടിക്കല്‍

ഇന്ന് അയര്‍ക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിലായി ജെയ്‌ക് സി തോമസിന്‍റെ പര്യടനം നടക്കും. 30ന് മുഖ്യമന്ത്രി പുതുപ്പള്ളിയിൽ എത്തും. ബിജെപി സ്ഥാനാർഥി ലിജിൻ ലാലിനായി പ്രകാശ് ജാവേദ്‌ക്കര്‍, കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ തുടങ്ങിയവര്‍ അവസാനഘട്ടത്തില്‍ പ്രചാരണത്തിൽ പങ്കെടുക്കും. തിരുവോണം, ശ്രീനാരായണഗുരു ജയന്തി, അയ്യങ്കാളി ജയന്തി എന്നീ ദിവസങ്ങളില്‍ നിശബ്‌ദ പ്രചാരണം ആയിരിക്കുമെന്നും മറ്റ് ദിവസങ്ങളില്‍ തീവ്രമായ പ്രചാരണം നടക്കുമെന്നും നേതാക്കൾ അറിയിച്ചു. സെപ്‌റ്റംബര്‍ മൂന്നിനാണ് കൊട്ടിക്കലാശം.

Last Updated : Aug 27, 2023, 6:16 PM IST

ABOUT THE AUTHOR

...view details