തിരുവനന്തപുരം:പുതുപ്പള്ളിയുടെ പുതിയ എംഎല്‍എ അഡ്വ. ചാണ്ടി ഉമ്മന്‍റെ (Chandy Oommen) സത്യപ്രതിജ്ഞ തിങ്കളാഴ്‌ച രാവിലെ 10 മണിക്ക്. ഉപതെരഞ്ഞെടുപ്പ് മൂലം നിര്‍ത്തിവച്ച 15ാം നിയമസഭയുടെ (Kerala legislative assembly) ഒന്‍പതാം സമ്മേളനം നാളെ പുനരാരംഭിക്കുകയാണ്. ഇതിനിടെയിലായിരിക്കും ചാണ്ടി ഉമ്മന്‍റെ സത്യപ്രതിജ്ഞ (Chandy Oommen Oath Ceremony) നടക്കുക.
Chandy Oommen Oath Ceremony ചാണ്ടി ഉമ്മന്‍റെ സത്യപ്രതിജ്ഞ തിങ്കളാഴ്‌ച; ചടങ്ങ് രാവിലെ 10ന് - യുഡിഎഫ്
Chandy Oommen Oath Ceremony On Monday ഉമ്മന്‍ ചാണ്ടി മുന്‍പ് കൈവരിച്ച ഭൂരിപക്ഷവും കടന്നാണ് അദ്ദേഹത്തിന്‍റെ പിന്‍ഗാമി ചാണ്ടി ഉമ്മന്‍ നിയമസഭയിലേക്ക് എത്തുന്നത്
Chandy Oommen Oath Ceremony
Published : Sep 8, 2023, 4:06 PM IST
ഉമ്മന്‍ ചാണ്ടിയുടെ സീറ്റ് മുന്‍നിരയിലായിരുന്നെങ്കിലും പിന്‍ഗാമിയായ ചാണ്ടിയുടെ സീറ്റ് പിന്‍നിരയിലായിരിക്കും. സെപ്‌റ്റംബര്‍ 11 മുതല്‍ തുടങ്ങി 14 വരെയാണ് സഭ സമ്മേളിക്കുക. സബ്‌ജക്‌ട് കമ്മിറ്റിക്ക് വിട്ട ബില്ലുകളുടെ നിയമനിര്‍മാണത്തിനായാണ് പ്രധാനമായും സമ്മേളനം ചേരുന്നത്.