കേരളം

kerala

ETV Bharat / state

പൗരത്വഭേദഗതി നിയമം പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ചന്ദ്രശേഖർ ആസാദ് രാവൺ - caa

പൗരത്വസംരക്ഷണ പ്രക്ഷോഭങ്ങളുടെ ഭാഗമായി എസ്‌ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച രാജ്ഭവന്‍ മാർച്ചിൽ പങ്കെടുക്കുകയായിരുന്നു ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് രാവൺ

chandrashekhar azad ravan  പൗരത്വഭേദഗതി നിയമം  ചന്ദ്രശേഖർ ആസാദ് രാവൺ  ഭീം ആർമി നേതാവ്  രാജ്ഭവന്‍ മാർച്ച്  എസ്‌ഡിപിഐ സംസ്ഥാന കമ്മിറ്റി  bheem army leader  caa  rajbhavan march
പൗരത്വഭേദഗതി നിയമം പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ചന്ദ്രശേഖർ ആസാദ് രാവൺ

By

Published : Feb 1, 2020, 8:02 PM IST

തിരുവനന്തപുരം: പൗരത്വഭേദഗതി നിയമം പിൻവലിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായും നിയമം പിൻവലിച്ച് മാപ്പ് പറയണമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് രാവൺ. നിയമം പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വസംരക്ഷണ പ്രക്ഷോഭങ്ങളുടെ ഭാഗമായി എസ്‌ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച രാജ്ഭവന്‍ മാർച്ചിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

സിഎഎക്കെതിരായ പോരാട്ടം തകർക്കുന്നതിന് സർക്കാർ അജണ്ട തീർക്കുകയാണ്. ആർഎസ്എസിന്‍റെ കേന്ദ്ര കാര്യാലയത്തിൽ നിന്നല്ല ഇന്ത്യ ചലിക്കുന്നതെന്നും മുസ്ലീങ്ങൾക്ക് പുറമേ ദലിത്, ആദിവാസി സമൂഹങ്ങളും നിയമത്തിനെതിരായി ഒന്നിച്ച് നിന്ന് പോരാടണമെന്നും ചന്ദ്രശേഖർ ആസാദ് രാവൺ കൂട്ടിച്ചേര്‍ത്തു.

പൗരത്വഭേദഗതി നിയമം പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ചന്ദ്രശേഖർ ആസാദ് രാവൺ

ABOUT THE AUTHOR

...view details