തിരുവനന്തപുരം:ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പരാമര്‍ശം പ്രവര്‍ത്തകരില്‍ മുറിവുണ്ടാക്കിയതായി സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരന്‍. സമൂഹത്തില്‍ സംഘടനയെ മോശക്കാരാക്കുന്നതായിരുന്നു പരാമര്‍ശം. ഈ മുറിവ് ഉണക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു.
ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്‍റെ പോഷക സംഘടന തന്നെയാണ്. ജവര്‍ഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, സുചേത കൃപലാനി എന്നിവര്‍ ചേര്‍ന്ന് 1947 മേയ് മാസത്തിലാണ് ഐ.എന്‍.ടി.യു.സി രൂപീകരിച്ചത്. എ.ഐ.സി.സിയുടെ വെബ്‌സൈറ്റില്‍ പോഷക സംഘടനയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
'പണിമുടക്ക് കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു':ഇവയൊന്നും പരിഗണിക്കാതെയുള്ള സതീശന്‍റെ പരാമര്‍ശം പ്രവര്‍ത്തകരില്‍ അനാഥര്‍ എന്ന് തോന്നലുണ്ടാക്കി. 18 ലക്ഷം അംഗങ്ങളുള്ള സംഘടനയാണ് ഐ.എന്‍.ടി.യു.സി. ഒരാളെ സംഘടനയില്‍ ചേര്‍ക്കുമ്പോള്‍ ആ കുടുംബം കോണ്‍ഗ്രസില്‍ ചേരുകയാണ്. പ്രതിപക്ഷ നേതാവ് ഇത് മനസിലാക്കണം.