കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ശക്തമായ മഴ തുടരും - rain

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴ തുടരും  മഴ  ഇടി  മിന്നല്‍  ജാഗ്രത നിര്‍ദേശം  rain  lightening
സംസ്ഥാനത്ത് ശക്തമായ മഴ തുടരും

By

Published : Apr 23, 2022, 9:44 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ടെങ്കിലും മത്സ്യ ബന്ധനത്തിന് വിലക്കില്ല. ഇടിമിന്നൽ ജാഗ്രത നിർദേശമുള്ളതിനാൽ ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി 10 വരെ തുറസായ സ്ഥലങ്ങളിൽ ചെലവഴിക്കരുതെന്ന് മുന്നറിയിപ്പുണ്ട്.

ഒരു ജില്ലയിലും പ്രത്യേകം മുന്നറിയിപ്പ് നല്‍കിയിട്ടില്ല. വടക്കന്‍ കര്‍ണാടക തീരം മുതല്‍ മാന്നാര്‍ കടലിടുക്ക് വരെയായി നിലനില്‍ക്കുന്ന ന്യൂനമര്‍ദപാത്തിയാണ് മഴയ്ക്ക് കാരണം. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. വരും ദിവസങ്ങളിലും മഴ തുടരും.

ABOUT THE AUTHOR

...view details