തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ജില്ലകളിൽ 115 മില്ലീമീറ്റർ വരെയുള്ള ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്. രണ്ട് ദിവസം മഴ തുടരാനുള്ള സാധ്യതയുണ്ടെന്നാണ് പ്രവചനം. കാസർകോട് ഒഴികെയുള്ള 13 ജില്ലകളിലും ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ ശക്തം; സംസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു - kerala heavy rain news
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നൽ ജാഗ്രതാ നിർദേശവും നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വടക്കൻ കേരള തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലെ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്തമഴ തുടരുന്നതിനാല്‍ തിരുവനന്തപുരം പൊന്‍മുടിയിലേക്കുള്ള യാത്രാവിലക്ക് ഇന്നും തുടരും.