കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ഓണാഘോഷം മഴയില്‍ മുങ്ങാന്‍ സാധ്യത - തിരവോണ ദിനത്തിൽ മഴ

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് തിരുവോണദിനമായ ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

heavy rain in Thiruvonam day  സംസ്ഥാനത്ത് മഴക്ക് സാധ്യത  തിരവോണ ദിനത്തിൽ മഴ  yellow alerts in kerala
സംസ്ഥാനത്ത് ഓണാഘോഷം മഴയില്‍ മുങ്ങാന്‍ സാധ്യത

By

Published : Aug 20, 2021, 7:59 PM IST

തിരുവനന്തപുരം: ഓണ ദിവസങ്ങളില്‍ സംസ്ഥാനത്തെ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യത. അഞ്ചു ജില്ലകളില്‍ യോല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് തിരുവോണദിനമായ ശനിയാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഞായറാഴ്ചയും യെല്ലോ അലര്‍ട്ട് തുടരും. തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ ജാഗ്രതാ മുന്നറിയിപ്പ്. ഇവിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 വരെ മില്ലിമീറ്റര്‍ മഴ ലഭിക്കാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

ABOUT THE AUTHOR

...view details