തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്കുള്ള സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് 10 ജില്ലകളിലും നാളെ എട്ട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, ഇടുക്കി ജില്ലകളില്‍ നേരത്തേ പ്രഖ്യാപിച്ച ഓറഞ്ച് അലർട്ട് പിൻവലിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ,ഇടുക്കി, എറണാകുളം, കോട്ടയം, തിരുവനന്തപുരം, ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത് . ഈ ജില്ലകളിൽ 115 മില്ലീമീറ്റർ വരെയുള്ള ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്.
സംസ്ഥാനത്ത് ഇന്ന് 10 ജില്ലകളിലും നാളെ എട്ട് ജില്ലകളിലും യെല്ലോ അലർട്ട് - kerala weather
സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, ഇടുക്കി ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു
സംസ്ഥാനത്ത് ഇന്ന് വ്യാപകമായി മഴയ്‌ക്ക് സാധ്യത
നാളെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോട്ടയം ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതതെന്നും നിർദേശം നല്‍കി.
Last Updated : Oct 23, 2019, 2:49 PM IST