കേരളം

kerala

ETV Bharat / state

വനിതകള്‍ക്ക് സിനിമയില്‍ തൊഴില്‍ പരിശീലനം; പദ്ധതിക്ക് തുടക്കമിട്ട് ചലച്ചിത്ര അക്കാദമി - kerala news updates

വനിതകള്‍ക്ക് സിനിമയില്‍ കൂടുതല്‍ തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന വനിതകളെ പങ്കെടുപ്പിച്ച് ശില്‍പശാലയും മൂന്ന് ആഴ്‌ചയോളം നീളുന്ന തീവ്ര പരിശീലനവും നല്‍കും.

Chalachitra Academy  വനിതകള്‍ക്ക് സിനിമയില്‍ തൊഴില്‍ പരിശീലനം  ചലചിത്ര അക്കാദമി  വനിതകള്‍ക്ക് സിനിമയില്‍ കൂടുതല്‍ തൊഴില്‍ പരിശീലനം  തിരുവനന്തപുരം വാര്‍ത്തകള്‍  മന്ത്രി സജി ചെറിയാന്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
വനിതകള്‍ക്ക് സിനിമയില്‍ തൊഴില്‍ പരിശീലനം

By

Published : Apr 19, 2023, 10:33 PM IST

വനിതകള്‍ക്ക് സിനിമയില്‍ തൊഴില്‍ പരിശീലനം

തിരുവനന്തപുരം:വനിതകൾക്ക് സിനിമയുടെ സാങ്കേതിക മേഖലകളില്‍ ചലച്ചിത്ര അക്കാദമി നല്‍കുന്ന തൊഴില്‍ പരിശീലനത്തിന് തുടക്കമായി. പദ്ധതി മന്ത്രി സജി ചെറിയാന്‍ ഉദ്‌ഘാടനം ചെയ്‌തു. സിനിമ മേഖലയിലെ പ്രൊഡക്ഷൻ മാനേജ്മെന്‍റ്, ക്യാമറ ആൻഡ് ലൈറ്റിങ്, ആർട്ട്‌ ആൻഡ് ഡിസൈൻ, പോസ്റ്റ്‌ പ്രൊഡക്ഷൻ, പബ്ലിസിറ്റി ഡിസൈൻ, ഫിലിം പബ്ലിക് റിലേഷൻ ആൻഡ് മാർക്കറ്റിങ് എന്നീ മേഖലകളിലാകും തൊഴിൽ പരിശീലനം നൽകുക. സിനിമ മേഖലയിലെ സ്ത്രീ സാന്നിധ്യം വർധിപ്പിക്കാൻ ഉദ്ദേശിച്ച് ചലച്ചിത്ര അക്കാദമിയാണ് തൊഴിൽ പരിശീലനം നൽകുന്നത്.

ഉദ്‌ഘാടന ചടങ്ങിൽ സിനിമ മേഖലയിലെ വിവിധ സംഘടനകളുമായി മന്ത്രി ചർച്ചയും നടത്തി. പൊതു വിജ്ഞാപനത്തിലൂടെയാകും അപേക്ഷകരെ കണ്ടെത്തുക. തുടർന്ന് അപേക്ഷകരിൽ 75 പേരെ പങ്കെടുപ്പിച്ച് തൊഴിലധിഷ്‌ഠിത ശില്‍പശാല നടത്തും. ഇതിന് ശേഷമാകും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുക.

ശില്‍പശാലയ്ക്ക് ശേഷം സ്‌കില്‍ മാച്ചിങ്, ഗ്രൂപ്പ്‌ ഡിസ്‌കഷൻ, വൺ ടു വൺ ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാകും രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുക. 25 പേരെയാകും പരിശീലനത്തിനായി തെരഞ്ഞെടുക്കുക. രണ്ടാം ഘട്ടത്തിലൂടെ തെരഞ്ഞെടുക്കുന്നവരെ 3 ആഴ്‌ചയോളം നീളുന്ന തീവ്ര പരിശീലന പരിപാടിയിൽ പങ്കെടുപ്പിക്കും.

സിനിമ മേഖലയിൽ സജീവമായ പ്രൊഫഷനലുകളാകും തെരഞ്ഞെടുക്കുന്നവർക്ക് പരിശീലനം നൽകുക. പരിശീലനം പൂർത്തിയാകുന്നതോടെ ജോബ് പ്ലസ്‌മെന്‍റെ് സെല്ലിന്‍റെ സഹായത്തോടെ സിനിമ പ്രൊഡക്ഷൻ കമ്പനികളിൽ ഇവർക്ക് തൊഴിൽ നല്‍കുന്ന രീതിയിലാണ് പദ്ധതിയുടെ പ്രാഥമിക രൂപരേഖ. പദ്ധതിയിലൂടെ തൊഴിൽ ലഭിക്കുന്നവർക്ക് ആറ് മാസത്തേക്ക് സർക്കാരിന്‍റെ സ്റ്റൈപ്പന്‍റും ലഭ്യമാക്കും.

പരിശീലനം ലഭിച്ച് ചലച്ചിത്ര മേഖലയിൽ ജോലിക്കെത്തുന്നവര്‍ക്ക് ഭാവിയിലും തൊഴിൽ പരിശീലനം നല്‍കാന്‍ അക്കാദമി സന്നദ്ധരായിരിക്കണം. ചലച്ചിത്ര അക്കാദമിയോടൊപ്പം കുടുംബശ്രീ, വനിത വികസന കോർപറേഷൻ, ചലച്ചിത്ര വികസന കോർപറേഷൻ, നോളജ് ഇക്കോണമി മിഷൻ എന്നിവരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വനിതകളായി തിരിച്ചറിയുന്നവർക്കെല്ലാം പദ്ധതി പ്രകാരം തൊഴിലവസരങ്ങൾക്ക് അപേക്ഷിക്കാനാകും.

പ്ലസ് ടുവിന് പുറമെ വേണ്ട യോഗ്യതകൾ :

പ്രൊഡക്ഷൻ മാനേജ്മെന്‍റ് : ഫിനാൻസ്/അക്കൗണ്ട്സ് / മാനേജ്മെന്‍റ് / കോ ഓർഡിനേഷൻ / ട്രാൻസ്‌പോർട്ടേഷൻ / അഡ്‌മിനിസ്ട്രേഷൻ എന്നീ രംഗങ്ങളിൽ പ്രവർത്തി പരിചയം. പ്രവർത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.

ക്യാമറ ആൻഡ് ലൈറ്റിങ് : ക്യാമറ, ലൈറ്റിങ് വിഭാഗങ്ങളിൽ പരിശീലനം ലഭിച്ചവർക്കും പ്രവർത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം.

ആർട്ട്‌ ആൻഡ് ഡിസൈൻ:ആർട്ട്‌, ഡിസൈൻ മേഖലയിൽ പരിശീലനം ലഭിച്ചവർക്കും പ്രവർത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. കാർപെന്‍ററി / പെയിന്‍റിങ് / ടൈലറിങ് എന്നിവയിൽ വൈദഗ്ധ്യമുള്ളവർക്കും അപേക്ഷിക്കാം.

പോസ്റ്റ്‌ പ്രൊഡക്ഷൻ: എഡിറ്റിങ്, സൗണ്ട്, ഡബ്ബിങ്, പോസ്റ്റ്‌ പ്രൊഡക്ഷൻ, ഗ്രാഫിക്‌സ്, വിഭാഗങ്ങളിൽ പരിശീലനം ലഭിച്ചവർക്കും പ്രവർത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം.

പബ്ലിസിറ്റി ഡിസൈൻ, ഫിലിം പി ആർ ആൻഡ് മാർക്കറ്റിങ്: ഗ്രാഫിക് ഡിസൈനിൽ പരിശീലനം ലഭിച്ചവർക്കും പ്രവർത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം.

also read:അധ്യാപകര്‍ വിദ്യാര്‍ഥികളുടെ ഉറ്റസുഹൃത്തുക്കള്‍; ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായ മിസോറാമിനെ വ്യത്യസ്‌തമാക്കുന്നത്

ABOUT THE AUTHOR

...view details