തിരുവനന്തപുരം: ലോക്ക് ഡൗണിൽ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കാൻ ആരംഭിച്ചതോടെ ചാല മാർക്കറ്റിൽ ക്രമീകരണങ്ങൾ കടുപ്പിച്ച് പൊലീസ്. മാര്‍ക്കറ്റിനുള്ളിലേക്കുള്ള വാഹനഗതാഗതം നിരോധിച്ചു. ചരക്ക് വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം. തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.
ചാല മാർക്കറ്റിൽ ക്രമീകരണങ്ങൾ കടുപ്പിച്ച് പൊലീസ്; വ്യാപാരികളുമായി ഇന്ന് ചർച്ച - തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായയുടെ നേതൃത്വത്തിലാണ് ചര്‍ച്ച
![ചാല മാർക്കറ്റിൽ ക്രമീകരണങ്ങൾ കടുപ്പിച്ച് പൊലീസ്; വ്യാപാരികളുമായി ഇന്ന് ചർച്ച chala market police merchants meeting ചാല മാർക്കറ്റ് പൊലീസ്-വ്യാപാരി ചാല വ്യാപാരി സാമൂഹിക അകലം ചാല വാഹനഗതാഗതം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6983345-thumbnail-3x2-chala.jpg)
ചാല മാർക്കറ്റിൽ ക്രമീകരണങ്ങൾ കടുപ്പിച്ച് പൊലീസ്; വ്യാപാരികളുമായി ഇന്ന് ചർച്ച
ചാല മാർക്കറ്റിൽ ക്രമീകരണങ്ങൾ കടുപ്പിച്ച് പൊലീസ്; വ്യാപാരികളുമായി ഇന്ന് ചർച്ച
പൊലീസ് നിയന്ത്രണത്തിൽ ചാലയിലെ വ്യാപാരികൾക്ക് കടുത്ത അതൃപ്‌തി അറിയിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി ഇന്ന് വ്യാപാരികളുമായി പൊലീസ് ചർച്ച നടത്തും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായയുടെ നേതൃത്വത്തിലാണ് ചർച്ച.
വ്യാപാരസ്ഥാപനങ്ങൾ തുറന്നതോടെ മാര്‍ക്കറ്റില്‍ തിരക്ക് ക്രമാതീതമായി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സാധനങ്ങൾ വാങ്ങാനായി ആളുകൾ കൂട്ടം കൂടിയെത്തുകയും ചെയ്‌തു. സാമൂഹിക അകലം പോലും പാലിക്കാതെയായതോടെയാണ് പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.