കേരളം

kerala

ETV Bharat / state

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമം, യുവാക്കള്‍ക്കായി അന്വേഷണം ; വീഡിയോ - മോലപൊട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍

കുറവന്‍കോണം വൈ.എം.ആര്‍ റോഡിന് സമീപമാണ് മോഷണ ശ്രമം നടന്നത്, സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്

chain snatching Thiruvananthapuram  Thiruvananthapuram crime news  thiruvananthapuram museum police  chain snatching cctv video  പട്ടാപകല്‍ മാല പൊട്ടിക്കാന്‍ ശ്രമം  മോലപൊട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍  തിരുവനന്തപുരം മ്യൂസിയം പൊലീസ്
തിരുവനന്തപുരത്ത് പട്ടാപകല്‍ മാല പൊട്ടിക്കാന്‍ ശ്രമം; യുവാക്കള്‍ക്കായി അന്വേഷണം ആരംഭിച്ചു

By

Published : Feb 22, 2022, 9:25 PM IST

Updated : Feb 22, 2022, 10:16 PM IST

തിരുവനന്തപുരം: പട്ടാപ്പകല്‍ ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമം. കുറവന്‍കോണം വൈ.എം.ആര്‍ റോഡില്‍ കുന്നില്‍ സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് ശേഷമാണ് സംഭവം.

തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമം, യുവാക്കള്‍ക്കായി അന്വേഷണം ; വീഡിയോ

റോഡ്‌ സൈഡില്‍ സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്‌ത്‌ യുവതി സീറ്റിനടിയില്‍ നിന്നും എന്തോ എടുക്കാന്‍ ശ്രമിക്കുമ്പോള്‍, ബൈക്കിലെത്തി രണ്ട് യുവാക്കള്‍ മാലപൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പിടിവലിയില്‍ യുവതി താഴെ വീണതിനെ തുടര്‍ന്ന് ഇവര്‍ കടന്നുകളഞ്ഞു.

Also Read: കാമുകനൊപ്പം ജീവിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത് ഭര്‍ത്താവിനെ കൊന്നു ; യുവതി അടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

യുവതിയെ ബൈക്കില്‍ മോഷ്ടാക്കള്‍ പിന്‍തുടര്‍ന്നതാണെന്ന് വ്യക്തമാണ്. ബൈക്കില്‍ മുന്നോട്ടുപോയ യുവാക്കള്‍, യുവതി നിര്‍ത്തിയെന്ന് മനസ്സിലാക്കി തിരിച്ചുവരികയായിരുന്നു. ഇത് ദൃശ്യങ്ങളിലുണ്ട്.

സമീപത്തെ കടയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ മോഷണശ്രമത്തിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. എന്നാല്‍ സംഭവം സംബന്ധിച്ച് പൊലീസില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. അതിനാല്‍ യുവതിയെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചെന്നും മ്യൂസിയം പൊലീസ് അറിയിച്ചു.

Last Updated : Feb 22, 2022, 10:16 PM IST

ABOUT THE AUTHOR

...view details