തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനത്തിന് അടിയന്തര സഹായം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 267.5 കോടിയാണ് കേരളത്തിന് ലഭ്യമാക്കുക. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി കേരളത്തില്‍ എത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ധനസഹായ പ്രഖ്യാപനം നടത്തിയത്.
കേന്ദ്രത്തിന്‍റെ രണ്ടാം കൊവിഡ് പാക്കേജില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. ഓരോ ജില്ലയ്ക്കും മെഡിസിന്‍ പൂളിനായി ഒരു കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. ടെലിമെഡിസിന്‍ സംവിധാനം ശക്തിപ്പെടുത്താന്‍ മികവിന്‍റെ കേന്ദ്രം സജ്ജമാക്കും.
എല്ലാ ജില്ലാ ആശുപത്രികളിലും 10 കിലോ ലിറ്റര്‍ മെഡിക്കല്‍ ഓക്‌സിജൻ സംഭരണ ശേഷിയുള്ള പ്ലാന്‍റ് സ്ഥാപിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.