തിരുവനന്തപുരം :ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് നടപടികളുടെ ഭാഗമായി കേന്ദ്രീകൃത പരിശോധന സംവിധാനവുമായി സര്‍ക്കാര്‍. ലോ, മീഡിയം, ഹൈ റിസ്‌ക് വിഭാഗങ്ങളിലായി വ്യവസായങ്ങളെ തരം തിരിച്ചാണ് കേന്ദ്രീകൃത സംവിധാനം ഒരുങ്ങുന്നത്.
Also Read:കേരളം വ്യവസായ സൗഹൃദ സംസ്ഥാനം, മറിച്ച് അഭിപ്രായമില്ലെന്ന് വി.ഡി സതീശന്‍
ലോ റിസ്‌ക് വ്യവസായങ്ങളില്‍ വര്‍ഷത്തില്‍ ഒരിക്കലോ ഓണ്‍ലൈനായോ മാത്രമേ പരിശോധന നടത്തൂ. ഹൈ റിസ്‌ക് വിഭാഗത്തില്‍ നോട്ടിസ് നൽകി വര്‍ഷത്തില്‍ ഒരിക്കല്‍ പരിശോധന നടത്തും. ഓരോ വകുപ്പും പ്രത്യേകം പരിശോധന നടത്തുന്നതിന് പകരം കേന്ദ്രീകൃത പരിശോധന സംവിധാനം ഏര്‍പ്പെടുത്തും.
ഓരോ വകുപ്പും പരിശോധനയ്ക്ക് പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കും. അതില്‍ നിന്ന് സിസ്റ്റം തന്നെ പരിശോധനയ്ക്ക് പോകേണ്ടവരെ തീരുമാനിക്കും. ഏത് പരിശോധന കഴിഞ്ഞാലും 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സ്ഥാപന ഉടമയ്ക്ക് നൽകുകയും വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.