കേരളം

kerala

ETV Bharat / state

മങ്കി പോക്‌സ് : പ്രതിരോധ മാർഗങ്ങൾ വിലയിരുത്തി കേന്ദ്ര സംഘം - കേന്ദ്ര സംഘം കേരളത്തിൽ

മങ്കി പോക്‌സ് : സ്‌ഥിതി വിവരങ്ങൾ പരിശോധിക്കാനായി കേന്ദ്ര സംഘം കേരളത്തിൽ

monkey pox kerala  monkey pox india  central team at kerala  kerala health department  മങ്കി പോക്‌സ് കേരളത്തിൽ  കേന്ദ്ര സംഘം കേരളത്തിൽ  ആരോഗ്യ മന്ത്രി വീണ ജോർജ്
മങ്കി പോക്‌സ്: കേന്ദ്ര സംഘം കേരളത്തിൽ

By

Published : Jul 16, 2022, 1:40 PM IST

തിരുവനന്തപുരം :സംസ്ഥാനത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഏർപ്പെടുത്തിയ പ്രതിരോധ മാർഗങ്ങൾ വിശദമായി പരിശോധിക്കുകയാണെന്ന് കേന്ദ്ര സംഘം. കൊല്ലത്തും സഘം സന്ദർശനം നടത്തും. സർക്കാർ അനുമതി കിട്ടിയതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നാണ് സംഘത്തിന്‍റെ നിലപാട്.

ആരോഗ്യ മന്ത്രി വീണ ജോർജ് ഹെൽത്ത് സെക്രട്ടറി ടിങ്കു ബിസ്വാൾ എന്നിവരുമായി സംഘം കൂടിക്കാഴ്‌ച നടത്തി. രോഗി ചികിത്സയിലുള്ള തിരുവനന്തപുരം മെഡിക്കൽ കോളജിലും സംഘം സന്ദർശനം നടത്തി. മുഴുവൻ സാഹചര്യവും പരിശോധിച്ച ശേഷം കേരളത്തിലെ സ്ഥിതിഗതികളെ കുറിച്ച് പ്രതികരിക്കാമെന്ന് സംഘാംഗം ഡോ പി.രവീന്ദ്രൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

ABOUT THE AUTHOR

...view details