തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ അഞ്ചിന് കനത്ത മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഒഴികെ ജൂൺ അഞ്ചിന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും മറ്റെന്നാളും നിലവില്‍ ഒരു ജില്ലയിലും യെല്ലോ അലര്‍ട്ടില്ല. അതേസമയം, കേരള-കര്‍ണാടക തീരത്ത് എട്ട്, ഒമ്പത് തീയതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.
കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം - മഴ
കേരള- കര്‍ണാടക തീരത്ത് ജൂൺ എട്ട്, ഒമ്പത് തീയതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം