കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ - യെല്ലോ അലര്‍ട്ട്

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്.

Central Warning  Central govt.  heavy rain  ശക്തമായ മഴ  കേന്ദ്ര മുന്നറിയിപ്പ്  യെല്ലോ അലര്‍ട്ട്  ഇടിമിന്നലോട് കൂടിയ മഴ
സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര മുന്നറിയിപ്പ്

By

Published : Oct 4, 2021, 2:21 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴയും എറണാകുളവും ഒഴികെയുള്ള ജില്ലകളില്‍ തിങ്കളാഴ്‌ച യെല്ലോ അലര്‍ട്ടാണ്. കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ചൊവ്വയും ഓറഞ്ച് അലര്‍ട്ടുണ്ട്.

ALSO READ:മത സാമുദായിക സംഘടനകളുടെ യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി

ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ ഇടിമിന്നല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തീരപ്രദേശങ്ങളില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.

ABOUT THE AUTHOR

...view details