കേരളം

kerala

ETV Bharat / state

പെട്രോൾ വില വർധന; മറുപടിയില്ലാതെ നിർമല സീതാരാമൻ - നിർമല സീതാരാമൻ കേരളത്തിൽ

കോൺഗ്രസ് എൽഡിഎഫിന്‍റെ ബി ടീം ആണെന്നും കേന്ദ്ര ധനമന്ത്രി.

finance minister nirmala sitharaman  nirmala sitharaman on fuel price  nirmala sitharaman on fuel issue  nirmala sitharaman in kerala  കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ  പെട്രോൾ വില വർധനയിൽ നിർമല സീതാരാമൻ  നിർമല സീതാരാമൻ കേരളത്തിൽ  നിർമല സീതാരാമൻ തിരുവനന്തപുരത്ത്
പെട്രോൾ വില വർധന; മറുപടിയില്ലാതെ നിർമല സീതാരാമൻ

By

Published : Apr 4, 2021, 4:56 PM IST

തിരുവനന്തപുരം: പെട്രോൾ വില വർധനവിൽ മറുപടിയില്ലാതെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എന്തുകൊണ്ടാണ് ഈ ചോദ്യം കേന്ദ്രത്തോട് മാത്രം ചോദിക്കുന്നതെന്നായിരുന്നു മാധ്യമങ്ങളോട് നിർമല സീതാരാമൻ്റെ മറുചോദ്യം. ഇന്ധന നികുതിയുടെ ഒരു ഭാഗം മാത്രമാണ് കേന്ദ്രസർക്കാരിന് ലഭിക്കുന്നത്. സംസ്ഥാനത്തിനും വിലവർധനയിൽ ഉത്തരവാദിത്തമുണ്ടെന്നും അവർ കൂട്ടിചേർത്തു. സാധാരണ ജനം ആരോടാണ് പരാതി പറയേണ്ടത് എന്ന ചോദ്യത്തിന് ധർമസങ്കടം ഉണ്ട് എന്നായിരുന്നു കേന്ദ്ര ധനമന്ത്രിയുടെ മറുപടി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ അവസാന ദിവസം തലസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേന്ദ്ര ധനമന്ത്രി.

പെട്രോൾ വില വർധന; മറുപടിയില്ലാതെ നിർമല സീതാരാമൻ

സംസ്ഥാന സർക്കാരിലെ പ്രമുഖർക്കെതിരെ ഇഡിയുടെ അന്വേഷണം മുന്നോട്ടു പോകുമെന്നും അന്വേഷണ ഏജൻസി രാഷ്ട്രീയമായി പെരുമാറുന്നു എന്ന ആരോപണം തെളിയിക്കണമെന്നും അന്വേഷണം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപ് ആരംഭിച്ചതാണെന്നും അവർ വ്യക്തമാക്കി. അതിന് രാഷ്ട്രീയമാനം ഇല്ല. അന്വേഷണത്തെ നിയമപരമായി നേരിടുകയാണ് ആണ് മാന്യമായ രീതിയെന്നും നിർമല സീതാരാമൻ പറഞ്ഞു. കോൺഗ്രസും സിപിഎമ്മും മാച്ച് ഫിക്‌സിങ് നടത്തുകയാണെന്നും ഇരുവരും നടത്തുന്നത് സൗഹൃദ മത്സരം ആണെന്നും കോൺഗ്രസ് എൽഡിഎഫിൻ്റെ ബി ടീം ആണെന്നും നിർമല സീതാരാമൻ ആരോപിച്ചു.

ABOUT THE AUTHOR

...view details