തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാനത്ത് എത്തി.മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ, തെരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരുമാണ് സംഘത്തിൽ ഉള്ളത്.രണ്ടു ദിവസം സംഘം കേരളത്തിൽ ഉണ്ടാകും.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാനത്ത് എത്തി - നിയമസഭ തെരഞ്ഞെടുപ്പ്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ, തെരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുശീൽ ചന്ദ്ര, രാജീവ് കുമാർ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരുമാണ് സംഘത്തിൽ ഉള്ളത്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാനത്ത് എത്തി
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാനത്ത് എത്തി
ശനിയാഴ്ച രാവിലെ 10 മണിക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണയുമായും പൊലീസ് നോഡൽ ഓഫീസറുമായി കൂടിക്കാഴ്ച നടത്തും. 11 മണിക്ക് രാഷ്‌ട്രീയ കക്ഷി പ്രതിനിധികളുമായി ചർച്ച നടത്തും. അന്നേ ദിവസം വൈകീട്ട് ജില്ല തെരഞ്ഞെടുപ്പ് ഓഫീസർമാർ ജില്ലാ പൊലീസ് മേധാവിമാർ എന്നിവരെയും കാണും. ഞായറാഴ്ച ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. 15 ന് സംഘം മടങ്ങും.
Last Updated : Feb 12, 2021, 10:11 PM IST