കേരളം

kerala

ETV Bharat / state

സിബിഎസ്ഇ പ്ലസ്ടു; തിരുവനന്തപുരം മേഖല ഒന്നാമത് - tvm

തിരുവനന്തപുരം മേഖല 98.2 ശതമാനത്തോടെ ഏറ്റവും ഉയർന്ന വിജയം കരസ്ഥമാക്കി, 499 മാർക്കോടെ ഹൻസിക ശുക്ലയും കരീഷ്മ അറോറയും ഒന്നാം റാങ്ക് നേടി

സിബിഎസ്ഇ 12-ാം ക്ലാസ്സ് ഫലം

By

Published : May 2, 2019, 2:23 PM IST

തിരുവനന്തപുരം: സിബിഎസ്ഇ 12-ാം ക്ലാസ്സ് ഫലം റെക്കോർഡ് വേഗത്തിൽ പ്രഖ്യാപിച്ചു. തിരുവനന്തപുരം മേഖല 98.2 ശതമാനത്തോടെ ഏറ്റവും ഉയർന്ന വിജയം കരസ്ഥമാക്കി. രണ്ടാം സ്ഥാനത്ത് ചെന്നൈ മേഖലയും (92.93%) മൂന്നാം സ്ഥാനത്ത് ഡൽഹി മേഖലയും(91.87%) വിജയം നേടി.
499 മാർക്കോടെ ഹൻസിക ശുക്ലയും കരീഷ്മ അറോറയും ഒന്നാം റാങ്ക് നേടി. ഏപ്രിൽ നാലിനായിരുന്നു സിബിഎസ്ഇ 12-ാം ക്ലാസ്സ് പരീക്ഷകൾ നടന്നത്. 28 ട്രാൻസ്ജൻഡർ വാദ്യാർത്ഥികൾ ഉൾപ്പെടെ 31,14,821പേരാണ് സിബിഎസ്ഇ 10-ാം ക്ലാസ്സ്, 12-ാം ക്ലാസ്സ് ബോർഡ് പരീക്ഷകൾ എഴുതിയത്. 12-ാം ക്ലാസ്സ് ബോർഡ് പരീക്ഷകളുടെ ഫലം മാത്രമാണ് ഇപ്പോൾ വന്നിട്ടുള്ളത്. ഇന്ത്യയിലാകെ 4,974 സെന്‍ററുകളിലായാണ് സിബിഎസ്ഇ വാർഷിക പരീക്ഷകൾ നടന്നത്. 18 ലക്ഷം ആൺകുട്ടികളും 12.9 ലക്ഷം പെൺകുട്ടികളും ഇത്തവണ പരീക്ഷയെഴുതിയിരുന്നു. രാജ്യത്ത് 21400 അഫിലിയേറ്റഡ് സ്കൂളുകളിൽ കുട്ടികൾ പരീക്ഷയെഴുതിയിരുന്നു. cbseresults.nic.in and cbse.nic.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.

ABOUT THE AUTHOR

...view details