കേരളം

kerala

ETV Bharat / state

‌ബാലഭാസ്‌കറിന്‍റെ മരണം; നുണ പരിശോധന നടത്താൻ സിബിഐയ്ക്ക് അനുമതി - നുണ പരിശോധന സിബിഐ

സിബിഐ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിലെ ഏക പ്രതിയും ബാലഭാസ്‌കറിന്‍റെ ഡ്രൈവറുമായ അർജുൻ, മാനേജർമാരായ വിഷ്‌ണു സോമസുന്ദരം, പ്രകാശൻ തമ്പി, കലാഭവൻ സോബി എന്നിവരുടെ നുണ പരിശോധനയാണ് നടത്തുക.

balabhaskar
balabhaskar

By

Published : Sep 9, 2020, 7:33 PM IST

തിരുവനന്തപുരം: സംഗീതജ്ഞൻ ‌ബാലഭാസ്‌കറിന്‍റെയും മകൾ തേജസ്വിനി ബാലയുടെയും അപകടമരണവുമായി ബന്ധപ്പെട്ട കേസിൽ നുണ പരിശോധനന നടത്താൻ അനുമതി. സിബിഐ അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷയിലാണ് കോടതി ഉത്തരവ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രതിയും സാക്ഷികളും വൈരുദ്ധ്യ മൊഴികൾ നൽകുന്ന സാഹചര്യത്തിലാണ് സിബിഐയുടെ നീക്കം.

സിബിഐ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിലെ ഏക പ്രതിയും ബാലഭാസ്‌കറിന്‍റെ ഡ്രൈവറുമായ അർജുൻ, മാനേജർമാരായ വിഷ്‌ണു സോമസുന്ദരം, പ്രകാശൻ തമ്പി, കലാഭവൻ സോബി എന്നിവരുടെ നുണ പരിശോധനയാണ് നടത്തുക. നുണപരിശോധനയ്ക്ക് സമ്മതമാണെങ്കിൽ ഈ മാസം 16ന് കോടതിയെ അറിയിക്കണമെന്നാണ് നിർദേശം. 2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപത്താണ് അപകടം നടന്നത്. ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്‌മിക്കും ഡ്രൈവർ അർജുനും അപകടത്തിൽ പരിക്കേറ്റിരുന്നു. 2020 ജൂൺ 12നാണ് സംഭവത്തിൽ സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്.

ABOUT THE AUTHOR

...view details