തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിക്കെതിരായ സോളാര്‍ പീഡനകേസിന്‍റെ ഭാഗമായുള്ള തെളിവെടുപ്പിനായി സിബിഐ സംഘം ക്ലിഫ് ഹൗസിലെത്തി. ക്രൈംബ്രാഞ്ച് എഫ്ഐആർ രേഖപ്പെടുത്തി സിബിഐക്ക് കൈമാറിയ കേസിൽ മഹസർ രേഖപ്പെടുത്തുന്നതുള്‍പ്പടെയുള്ള നടപടികള്‍ക്കായാണ് അന്വേഷണസംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയെലെത്തിയത്. കേസിലെ പരാതിക്കാരിയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്ഥലത്ത് എത്തിയിട്ടുണ്ട്.
സോളാര്‍ പീഡനകേസ്; തെളിവെടുപ്പിനായി അന്വേഷണസംഘം ക്ലിഫ് ഹൗസില്‍
മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി 2012-ൽ പരാതിക്കാരിയെ ക്ലിഫ് ഹൗസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി
സോളാര്‍ പീഡനകേസ്
മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടി 2012-ൽ പരാതിക്കാരിയെ ക്ലിഫ് ഹൗസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. ആദ്യമായാണ് ഒരു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ അന്വേഷണസംഘം തെളിവെടുപ്പിനെത്തുന്നത്. ചികിത്സകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലാണിപ്പോള്‍.
Last Updated : May 3, 2022, 11:51 AM IST