തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി നന്തകുമാരൻ നായരെ ഇന്ന് കോടതിയിൽ വിസ്‌തരിക്കും. പ്രതികളെ അറസ്റ്റ് ചെയ്‌ത് കുറ്റപത്രം സമർപ്പിച്ചത് എസ്.പി നന്തകുമാരൻ നായരായിരുന്നു. 2008 നവംബർ 18നാണ് പ്രതികളെ നന്തകുമാരൻ നായർ അറസ്റ്റ് ചെയ്യുന്നത്. 49 ദിവസം പ്രതികൾ റിമാൻഡിൽ കിടന്നതിന് ശേഷം 2009 ജൂലൈ 17ന് നന്തകുമാരൻ നായർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
അഭയകേസില്‍ സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്.പിയെ ഇന്ന് വിസ്‌തരിക്കും
16 വർഷത്തിനുള്ളിൽ 13 സിബിഐ ഉദ്യോഗസ്ഥർ അഭയ കേസ് മാറി മാറി അന്വേഷിച്ചെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്‌തത് നന്തകുമാരൻ നായരാണ്. 1992 മാർച്ച് 27നാണ് അഭയ കൊല്ലപ്പെട്ടത്.
സിസ്റ്റർ അഭയ കേസ്
2008 നവംബർ ഒന്നിന് കേസന്വേഷണം ഏറ്റെടുത്ത നന്തകുമാരൻ നായർ 17 ദിവസം കൊണ്ടാണ് പ്രതികളെ അറസ്റ്റ് ചെയ്‍തത്. 16 വർഷത്തിനുള്ളിൽ 13 സിബിഐ ഉദ്യോഗസ്ഥർ അഭയ കേസ് മാറി മാറി അന്വേഷിച്ചെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്‌തത് നന്തകുമാരൻ നായരാണ്. 1992 മാർച്ച് 27നാണ് അഭയ കൊല്ലപ്പെട്ടത്. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് ഇപ്പോൾ വിചാരണ നേരിടുന്ന പ്രതികൾ.