തിരുവനന്തപുരം: ഐഎസ്ആർഒ ഗൂഡാലോചന കേസിൽ സിബി മാത്യുവിന് പങ്കുണ്ടെന്ന് സിബിഐ. ഗൂഡാലോചന കേസിലെ പ്രതികളായ ഉന്നത ഉദ്യോഗസ്ഥരെ സഹായിക്കുവാൻ സിബി മാത്യു ശ്രമിച്ചിരുന്നു. എഫ്ഐആറിലുള്ള പ്രതികളെ സഹയിക്കുവാൻ വേണ്ടി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തിരുന്നതായും സിബിഐ കോടതിയിൽ വാദിച്ചു.
ഗൂഡാലോചന കേസ് സിബിഐ രജിസ്റ്റർ ചെയുന്നത് തന്നെ സുപ്രീം കോടതി നിയോഗിച്ച ജയിൻ കമ്മിറ്റി നിർദ്ദേശ പ്രകാരമാണെന്നും സിബിഐ അഭിഭാഷകകൻ കോടതിയിൽ പറഞ്ഞു. സിബി മാത്യു നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയിൽ വെള്ളിയാഴ്‌ചയും വാദം തുടരും.
എന്നാൽ, കേസിൽ താൻ നിരപരാധിയാണെന്നും, നമ്പി നാരായണൻ നൽകിയ ഹർജികളിൽ ഒന്നിൽ പോലും തനിക്ക് ചാര പ്രവർത്തിയിൽ പങ്കുള്ളതായി പരാമർശിക്കുന്നില്ലെന്നും ഇതേ കാര്യം സിബിഐ സമർപ്പിച്ച എഫ്ഐആറിലും പറയുന്നതായും സിബി മാത്യുവിൻ്റെ അഭിഭാഷകൻ സിബിഐക്ക് മറുപടി നൽകി.