തിരുവനന്തപുരം :ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ സിബിഐ സംഘം നമ്പി നാരായണനിൽ നിന്നും മൊഴിയെടുത്തു. ഡൽഹി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ വസതിയിൽ എത്തിയാണ് വിവരങ്ങള്‍ തേടിയത്. വിഷയത്തില്‍ ഇപ്പോൾ പ്രതികരിക്കാൻ ഇല്ലെന്ന് നമ്പി നാരായണൻ അറിയിച്ചു.
ഐഎസ്ആർഒ ചാരക്കേസ് അന്വേഷിച്ച ഉദ്യേഗസ്ഥർ ഉൾപ്പടെ 18 പേരെ പ്രതിചേർത്ത് നേരത്തെ സിബിഐ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചിരുന്നു. ഇവരെയും വിശദമായി അന്വേഷണ സംഘം ചോദ്യം ചെയ്യും.
ചാരക്കേസില്‍ കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജിയനുസരിച്ചാണ് ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചത്.
അന്വേഷണത്തുടക്കം നമ്പി നാരായണന്‍റെ മൊഴിയെടുപ്പിൽ നിന്ന്
ഡല്‍ഹി സ്പെഷ്യല്‍ ക്രൈം യൂണിറ്റിലെ ഡിഐജിയായ ചാല്‍ക്കെ സന്തോഷിന്‍റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി സൂപ്രണ്ട് അരുണ്‍റാവത്തും ആറ് ഉദ്യോഗസ്ഥരുമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികള്‍ക്കെല്ലാം ഉടന്‍ നോട്ടീസയയ്ക്കുമെന്ന് സിബിഐ അറിയിച്ചു.