കേരളം

kerala

ETV Bharat / state

ലൈഫ് മിഷൻ ക്രമക്കേടിലെ സിബിഐ അന്വേഷണം; രൂക്ഷ വിമർശനവുമായി സിപിഎം

കോൺഗ്രസ്, ബി.ജെ.പി ബന്ധം ഏതറ്റം വരെ എത്തിയെന്നതിൻ്റെ തെളിവാണിതെന്ന് സിപിഎം. സിബിഐ കേസെടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് നടപടിയെന്നും ആരോപണം

ലൈഫ് മിഷന്‍ ക്രമക്കേട് വിവാദം വാര്‍ത്ത  സിബിഐക്കെതിരെ സിപിഎം വാര്‍ത്ത  cpm against cbi news  life mission disorder controversy news
സിപിഎം സെക്രട്ടേറിയറ്റ്

By

Published : Sep 25, 2020, 8:32 PM IST

തിരുവനന്തപുരം:ലൈഫ് മിഷൻ ക്രമക്കേടിൽ കേസെടുത്ത സിബിഐ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. സിബിഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

സിബിഐ കേസെടുക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് നടപടി. കെ. സുരേന്ദ്രൻ്റെ പ്രസ്താവന നടപ്പിലാക്കിയ മട്ടിലാണ് സിബിഐ പ്രവർത്തിച്ചത്. കോൺഗ്രസ് എം.എൽ.എയുടെ പരാതിയിൽ കീഴ്വഴക്കങ്ങൾ ലംഘിച്ചാണ് സിബിഐ കേസെടുത്തത്.

കൂടുതല്‍ വായനക്ക്: ലൈഫ് മിഷൻ ക്രമക്കേടിൽ സി.ബി.ഐ കേസെടുത്തു

കോൺഗ്രസ്, ബി.ജെ.പി ബന്ധം ഏതറ്റം വരെ എത്തിയെന്നതിൻ്റെ തെളിവാണിത്. സി.ബി.ഐയുടെ നടപടി അധികാര ദുർവിനിയോഗമാണെന്നും സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും സി പി എം കുറ്റപ്പെടുത്തി.

ABOUT THE AUTHOR

...view details