തിരുവനന്തപുരം: വാളയാറിലെയും ജിഷ്‌ണു പ്രണോയിയുടെയും ഉൾപ്പടെ അമ്മമാരുടെ കണ്ണീരിനോട് തോന്നാത്ത അലിവ് എങ്ങനെ സോളാർ പരാതിക്കാരിയോട് തോന്നിയെന്ന് വിമര്‍ശനവുമായി ഷാഫി പറമ്പിൽ എംഎൽഎ. ലൈഫ് മിഷൻ ഉൾപ്പടെയുള്ള കേസുകളിൽ സർക്കാർ സിബിഐ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ മറുഭാഗത്ത് സോളാറിൽ സിബിഐ അന്വേഷണത്തെ അനുകൂലിക്കുന്നുവെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പില്‍ ചോദിച്ചു.
സിബിഐ അന്വേഷണം; പരാതിക്കാരിയോട് മാത്രം എങ്ങനെ അലിവ് തോന്നിയെന്ന് ഷാഫി പറമ്പില്‍
ലൈഫ് മിഷൻ ഉൾപ്പടെയുള്ള കേസുകളിൽ സർക്കാർ സിബിഐ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ സോളാര്‍ കേസില്‍ സിബിഐ അന്വേഷണത്തെ അനുകൂലിക്കുന്നുവെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു.
സിബിഐ അന്വേഷണം; സോളാർ പരാതിക്കാരിയോട് മാത്രം എങ്ങനെ അലിവ് തോന്നിയെന്ന് ഷാഫി പറമ്പില്‍
സർക്കാരിന് ഇപ്പോൾ സിബിഐയിൽ വിശ്വാസം വന്നിരിക്കുന്നു. ഈ വിവിധ വിഷയങ്ങളിൽ സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ഖജനാവിൽ നിന്ന് ചെലവഴിച്ച തുക സിപിഎം തിരിച്ചടക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. തൊഴിൽ തട്ടിപ്പ് കേസിൽ പ്രതിയായ സോളാർ കേസിലെ പരാതിക്കാരിയെ അറസ്റ്റ് ചെയ്യാത്തത് ഗൂഢാലോചനയുടെ ഭാഗമാണ്. സർക്കാർ ക്രിമിനലുകളുടെ ദേവാലയമായും മുഖ്യമന്ത്രി അവരുടെ ദൈവമായി മാറിയെന്നും ഷാഫി പറമ്പിൽ തിരുവനന്തപുരത്ത് പറഞ്ഞു.