കേരളം

kerala

ETV Bharat / state

യൂണിവേഴ്സിറ്റി കോളജിലെ അക്രമം സിബിഐ അന്വേഷിക്കണം; പിഎസ് ശ്രീധരന്‍പിള്ള - nda

ജൂലൈ 26 മുതല്‍ എന്‍ഡിഎ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിക്ഷേധം സംഘടിപ്പിക്കും

യൂണിവേഴ്സിറ്റി കോളജിലെ അക്രമം സിബിഐ അന്വേഷിക്കണം; പി.എസ്. ശ്രീധരന്‍പിള്ള

By

Published : Jul 24, 2019, 1:50 AM IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ നടന്ന സംഘര്‍ഷവും തുടര്‍ വിവാദങ്ങളും സിബിഐ ആന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ഇതിനായി ജൂലൈ 26 മുതല്‍ എന്‍ഡിഎ സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിക്ഷേധം സംഘടിപ്പിക്കും. വിഷയത്തില്‍ എന്‍ഡിഎ നടത്തുന്ന ആദ്യ പ്രത്യക്ഷ സമരമായിരിക്കും ഇതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഇതിന് പുറമെ പിഎസ്ഇയെ പിരിച്ച് വിടണമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. നിലവില്‍ സിപിഎമ്മിന്‍റെ പ്രവര്‍ത്തനങ്ങള്‍ ജനിതകവൈകല്യം ബാധിച്ചതുപോലെയാണ്. അക്രമം നടത്തുന്നവരെ സംരക്ഷിക്കുകയും ഇരയ്‌ക്കൊപ്പം കരയുകയുമാണ് സിപിഎം ചെയ്യുന്നത്. ആന്തൂരിലടക്കം ഇക്കാര്യം വ്യക്തമായതാണ്. അതേ സമയം പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ആയിരത്തോളം വീടുകള്‍ നിര്‍മ്മിച്ചുനല്‍കാമെന്ന് പറഞ്ഞ് പാവങ്ങളെ പറ്റിച്ച കോണ്‍ഗ്രസുകാര്‍ ചതിയന്‍മാരാണെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details