ജസ്നയുടെ തിരോധാനം; അന്വേഷണം സിബിഐ ഏറ്റെടുത്തു - അന്വേഷണം
എരുമേലി കൊല്ലമല ജെയിംസ് ജോസഫിന്‍റെ മകൾ ജസ്ന മരിയ ജെയിംസിനെ(20) 2018 മാർച്ച് 22നാണ് കാണാതായത്.
ജസ്നയുടെ തിരോധാനം; അന്വേഷണം സിബിഐ ഏറ്റെടുത്തു
തിരുവനന്തപുരം: ജസ്നയുടെ തിരോധാനത്തിൽ അന്വേഷണം സിബിഐ ഏറ്റെടുത്തു. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ അന്വേഷണം ഏറ്റെടുക്കാമെന്ന് കഴിഞ്ഞ മാസം സിബിഐ കോടതിയെ അറിയിച്ചിരുന്നു. തിരോധാനത്തിന് പിന്നിൽ ഗൗരവമായ വിഷയം ഉണ്ടെന്നും അന്തർസംസ്ഥാന ഇടപെടൽ സംശയിക്കുന്നുവെന്നുമാണ് സി.ബി.ഐ നിലപാട്. എരുമേലി കൊല്ലമല ജെയിംസ് ജോസഫിന്‍റെ മകൾ ജസ്ന മരിയ ജെയിംസിനെ(20) 2018 മാർച്ച് 22നാണ് കാണാതായത്.
Last Updated : Mar 11, 2021, 10:05 AM IST