തിരുവനന്തപുരം:Kadakkavoor Pocso Caseകടയ്ക്കാവൂരിൽ പതിമൂന്നുകാരനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന മകൻ്റെ ആരോപണം വ്യാജമെന്ന് കാട്ടി അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. ഇതേതുടർന്ന് കേസ് നടപടികൾ അവസാനിപ്പിച്ചു. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്‌ജി കെ.വി.രജനീഷിൻ്റെതാണ് ഉത്തരവ്.
2021 ജൂൺ 16നാണ് വിജയ ഗോപിനാഥ ഐ.പി.എസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് കാട്ടി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. റിപ്പോർട്ട് കോടതി അംഗീകരിക്കുന്നതിൽ തർക്കം ഉണ്ടെന്ന് കാണിച്ച് കേസിലെ പരാതിക്കാരൻ കോടതിയിൽ സമർപ്പിച്ച ഹർജി കൂടി പരിഗണിച്ച ശേഷമാണ് കോടതി ഉത്തരവ്. കുട്ടിയെ വിശദമായ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ പ്രത്യേകം രൂപീകരിച്ച മെഡിക്കൽ സംഘമായിരുന്നു വൈദ്യപരിശോധന നടത്തിയത്. പരിശോധനയില്‍ പീഡനം നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇത് കാരണം കേസിൽ ആരോപിതനെതിരെ കുറ്റപത്രം സമർപ്പിക്കുവാനുള്ള തെളിവുകൾ ഇല്ലാ എന്ന കാരണത്തിലാണ് അന്വേഷണ സംഘം കേസ് അവസാനിപ്പിക്കണം എന്ന് കാണിച്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നത്.