തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. അടൂരിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് കോടിയേരി പിന്തുണ അറിയിച്ചു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയണമെന്നാവശ്യപ്പെട്ട് കത്തയച്ചതിന് അടൂര്‍ ഉള്‍പ്പടെ 49 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത സംഭവത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിക്ക് കത്തയച്ചതിന് കേസ്; അടൂരിന് പിന്തുണയുമായി സിപിഎം - പ്രധാനമന്ത്രിക്ക് കത്തയച്ചതിന് കേസ്
അടൂര്‍ ഗോപാലകൃഷ്‌ണന്‍ അടക്കം 49 പേര്‍ക്കെതിരെ ബിഹാര്‍ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്തിരുന്നു.
പ്രധാനമന്ത്രി ആര്‍എസ്എസ് പ്രചാരകനായി മാറരുത്. കേസ് ഉടന്‍ റദ്ദാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ സുരക്ഷക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് അടൂര്‍ ഉള്‍പ്പടെയുള്ളവര്‍. അവര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. 'നാവടക്കൂ' എന്ന സന്ദേശമാണ് ഇത് സാംസ്‌കാരിക നായകര്‍ക്ക് നല്‍കുന്നത്. ഇത് ഫാസിസ്റ്റ് സമീപനമാണെന്നും കോടിയേരി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അടൂര്‍ ഗോപാലകൃഷ്‌ണന്‍ അടക്കം 49 പേര്‍ക്കെതിരെ ബിഹാര്‍ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. ഇതിനെതിരെ വന്‍ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്.