തിരുവനന്തപുരം: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് രജിസ്റ്റര്‍ ചെയ്തത് 1029 കേസുകള്‍. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1029 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ ആറു ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 9340 ആയി. ഇന്ന് 1068 പേരെ അറസ്റ്റ് ചെയ്തു. 531 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്ക് (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 23, 30, 5
തിരുവനന്തപുരം റൂറല്‍ - 47, 60, 29
കൊല്ലം സിറ്റി - 69, 74, 55
കൊല്ലം റൂറല്‍ - 180, 184, 57
പത്തനംതിട്ട - 206, 200, 159
കോട്ടയം - 66, 74, 18
ആലപ്പുഴ - 57, 70, 19
ഇടുക്കി - 99, 35, 23