കേരളം

kerala

ETV Bharat / state

സ്ത്രീവിരുദ്ധ പരാമർശത്തിൽ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസ് എടുത്തു - കെ പി സി സി പ്രസിഡന്‍റ്

തിരുവനന്തപുരം വനിത പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്

_case_aginst_mullapally_  mullapally  kpcc  dgp  solar case  തിരുവനന്തപുരം  കെ പി സി സി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രൻ
സ്ത്രീവിരുദ്ധ പരാമർശത്തിൽ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസ് എടുത്തു

By

Published : Nov 3, 2020, 7:19 PM IST

തിരുവനന്തപുരം: സ്‌ത്രീ വിരുദ്ധ പരാമർശത്തിൽ കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസ് എടുത്തു. തിരുവനന്തപുരം വനിത പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സോളാർ കേസ് പ്രതിയും ബാലത്സംഗ കേസിലെ പരാതിക്കാരിയുമായ സ്‌ത്രീ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. ഞായറാഴ്ച സെക്രട്ടറിയേറ്റിന് മുന്നിൽ യു ഡി എഫ് നടത്തിയ പരിപാടിയിലായിരുന്നു മുല്ലപ്പള്ളി വിവാദ പരാമർശം നടത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിരുന്നു. തുടർന്ന് വനിത കമ്മീഷൻ സ്വമേധയ കേസും എടുത്തിരുന്നു. ബലാത്സംഗത്തിന് ഇരയായ ആത്മാഭിമാനമുള്ള സ്ത്രീ ആത്മഹത്യ ചെയ്യുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രസ്താവന.

ABOUT THE AUTHOR

...view details