കേരളം

kerala

ETV Bharat / state

ശശി തരൂരിന്‍റെ പരാതി; കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനെതിരെ കേസെടുത്തു - case against union minister

തന്നെ കൊലക്കേസ് പ്രതിയെന്ന് രവി ശങ്കർ പ്രസാദ് വിളിച്ചുവെന്ന തരൂരിന്‍റെ പരാതിയിലാണ് കേസ്. നിയമമന്ത്രി രവിശങ്കർ പ്രസാദിനോട് മെയ് രണ്ടിന് ഹാജരാകാൻ കോടതി നിര്‍ദേശിച്ചു.

ശശി തരൂര്‍  രവിശങ്കർ പ്രസാദ്  കേന്ദ്ര നിയമമന്ത്രി  ശശി തരൂരിന്‍റെ പരാതി  union minister ravisankar prasad  sashi tharoor  ravisankar prasad  case against union minister  രവിശങ്കർ പ്രസാദിനെതിരെ കേസ്
ശശി തരൂരിന്‍റെ പരാതി; കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനെതിരെ കേസെടുത്തു

By

Published : Feb 15, 2020, 2:16 PM IST

തിരുവനന്തപുരം: ശശി തരൂർ എം.പി നൽകിയ പരാതിയിൽ കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കേസെടുത്തു. രവിശങ്കർ പ്രസാദിനോട് മെയ് രണ്ടിന് ഹാജരാകാൻ കോടതി നിര്‍ദേശിച്ചു. തന്നെ കൊലക്കേസ് പ്രതിയെന്ന് രവി ശങ്കർ പ്രസാദ് വിളിച്ചുവെന്ന തരൂരിന്‍റെ പരാതിയിലാണ് കേസ്. 2018 ഒക്ടോബർ 28ന് ഡല്‍ഹിയിൽ നടത്തിയ വാർത്ത സമ്മേളനത്തിനിടെയാണ് രവിശങ്കർ പ്രസാദ് തന്നെ കൊലയാളിയെന്ന് വിളിച്ചതെന്ന് തരൂർ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വമേധയാ കേസെടുത്ത കോടതി കേന്ദ്രമന്ത്രിക്ക് നോട്ടീസ് ഉടൻ അയയ്ക്കാനും തീരുമാനിച്ചു. നിരുപാധികം മാപ്പ് പറയണമെന്നാവശ്യപ്പെട്ട് തരൂർ ഒക്ടോബർ 31ന് രവിശങ്കർ പ്രസാദിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു. പിന്നാലെയാണ് നിയമനടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

ABOUT THE AUTHOR

...view details