കേരളം

kerala

ETV Bharat / state

Case Against Officer Drunk Inside Secretariat സെക്രട്ടേറിയറ്റിനുള്ളില്‍ മദ്യപിച്ച് ബഹളമുണ്ടാക്കി; താത്‌കാലിക ജീവനക്കാരനെതിരെ കേസ്

Accused Identified As Anil Kumar : ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്‍റിലെ (Labour Department) താത്കാലിക ജീവനക്കാരനായ അനില്‍കുമാറാണ് ഓഫിസില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയത്. സുരക്ഷ ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് ഇയാള്‍ മദ്യം അകത്ത് കടത്തിയത്.

case against officer  drunk inside secretariate  Accused Identified As Anil Kumar  Labour Department  Cantonment  Alcohol Consumption In Flight  സെക്രട്ടേറിയേറ്റ്  മദ്യപിച്ച് ബഹളമുണ്ടാക്കി  താല്‍കാലിക ജീവനക്കാരനെതിരെ കേസ്  ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്‍റിലെ  താത്കാലിക ജീവനക്കാരനായ അനില്‍കുമാറാണ്  കന്‍റോണ്‍മെന്‍റ് പൊലീസ്  എയർ ഹോസ്‌റ്റസിനെ ശല്യപ്പെടുത്തി
Case Against Officer Drunk Inside Secretariat

By ETV Bharat Kerala Team

Published : Sep 6, 2023, 4:10 PM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനുള്ളില്‍ (Secretariat) മദ്യപിച്ച് ബഹളമുണ്ടാക്കിയ ഉദ്യോഗസ്ഥനെതിരെ കേസ്. അതീവ സുരക്ഷ മേഖലയില്‍ മദ്യപിച്ചെന്ന കേസില്‍ കന്‍റോണ്‍മെന്‍റ് പൊലീസാണ് (Cantonment Police) കേസെടുത്തത്. കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു സംഭവം.

ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്‍റിലെ (Labour Department) താത്കാലിക ജീവനക്കാരനായ അനില്‍കുമാറാണ് ഓഫിസില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയത്. സംഭവത്തില്‍ ഞായറാഴ്‌ചയായിരുന്നു(03.09.2023) കന്‍റോണ്‍മെന്‍റ് പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. സുരക്ഷ ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് ഇയാള്‍ മദ്യം അകത്ത് കടത്തിയത്.

തുടര്‍ന്ന് മദ്യപിച്ച് ഓഫിസില്‍ ബഹളമുണ്ടാക്കിയതായി എഫ്ഐആറില്‍ പറയുന്നു. സംഭവത്തില്‍ കന്‍റോണ്‍മെന്‍റ് പൊലീസ് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.

വിമാനത്തില്‍ മദ്യപിച്ച ശേഷം എയർ ഹോസ്‌റ്റസിനെ ശല്യപ്പെടുത്തി (Alcohol Consumption In Flight): അതേസമയം, ഇക്കഴിഞ്ഞ ഓഗസ്‌റ്റ് മാസത്തില്‍ മദ്യപിച്ച് വിമാനത്തിലെ എയർ ഹോസ്‌റ്റസിനെ ശല്യപ്പെടുത്തിയ യാത്രക്കാരനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ജലന്ധറിലെ കോട്‌ലി ഗ്രാമവാസിയായ രജീന്ദർ സിങ്ങാണ് പിടിയിലായത്. ദുബായിൽ നിന്ന് അമൃത്‌സറിലെത്തിയ ഇൻഡിഗോ നമ്പർ 6E 1428 വിമാനത്തിലായിരുന്നു സംഭവം.

വിമാനത്തിൽ വച്ച് മദ്യപിച്ച രജീന്ദർ ബഹളമുണ്ടാക്കുകയും വനിത എയർ ഹോസ്‌റ്റസിനെ ശല്യം ചെയ്യുകയുമായിരുന്നു. തുടർന്ന് സെക്യൂരിറ്റി മാനേജരുടെ പരാതിയെ തുടർന്ന് രാജസൻസി പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. വിമാനം അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ ഇയാളെ പൊലീസ് പിടികൂടി.

ഇൻഡിഗോ എയർലൈൻസ് (Indigo Airlines) അസിസ്‌റ്റന്‍റ് സെക്യൂരിറ്റി മാനേജർ അജയ് കുമാറിന്‍റെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. പ്രതിക്കെതിരെ ഐപിസി 354, 509 വകുപ്പുകൾ പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു.

അതേസമയം, കുറച്ചു നാളുകള്‍ക്ക് മുമ്പ് സമൂഹമാധ്യമങ്ങളില്‍ എയര്‍ ഹോസ്‌റ്റസും യാത്രക്കാരനും തമ്മിലുള്ള തര്‍ക്കം വൈറലായിരുന്നു. ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ ഇസ്‌താംബുള്‍-ഡല്‍ഗി വിമാനത്തിലെ യാത്രക്കാരനും എയര്‍ ഹോസ്‌റ്റസും തമ്മിലായിരുന്നു തര്‍ക്കം ഉണ്ടായത്. പരിമിതമായ ഭക്ഷണത്തെ ചൊല്ലിയായിരുന്നു തര്‍ക്കം ആരംഭിച്ചത്.

തർക്കത്തിനിടയിൽ "നിങ്ങൾ എനിക്കു നേരെ വിരല്‍ ചൂണ്ടി എന്നോട് അലറുന്നു. നിങ്ങൾ കാരണം എന്‍റെ സഹപ്രവര്‍ത്തകര്‍ ബുദ്ധിമുട്ടുകയാണ്. ഈ ഫ്‌ളൈറ്റില്‍ എണ്ണിത്തിട്ടപ്പെടുത്തിയ ഭക്ഷണം മാത്രമാണ് ഉള്ളതെന്ന് നിങ്ങള്‍ ദയവു ചെയ്‌ത് മനസിലാക്കണം. നിങ്ങള്‍ക്ക് അനുവദിച്ചത് മാത്രമെ നിങ്ങള്‍ക്ക് നല്‍കാനാവുകയുള്ളു" എന്ന് എയര്‍ ഹോസ്‌റ്റസ് പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. എയര്‍ ഹോസ്‌റ്റസ് സംസാരിക്കുന്നത് തടസപ്പെടുത്തി "നിങ്ങള്‍ എന്തിനാണ് അലറുന്നത്" എന്ന് യാത്രക്കാരൻ ചോദിക്കുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു.

ശുചിമുറിയിൽ പുകവലി (Smoking In Flight Rest Room) : മാർച്ച് 30ന് വിമാനത്തിലെ ശുചിമുറിയിൽ പുകവലിച്ച യാത്രക്കാരനെയും പിടികൂടിയിരുന്നു. ബിഹാർ സ്വദേശി കൃഷ്‌ണ കുമാറിനെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മുംബൈയിൽ ഇൻഡിഗോ വിമാനത്തിൽ ഗൊരഖ്‌പൂരിലേക്ക് പോകവേയാണ് സംഭവം. ശുചിമുറിയിൽ പുകനിറഞ്ഞതോടെ തീപിടിത്തം ഉണ്ടായതായി സൂചിപ്പിച്ച് വിമാനത്തിലെ ഫയർ അലാം മുഴങ്ങുകയായിരുന്നു.

തുടർന്ന് സിഗരറ്റ് വലിച്ചതാണ് അലാറം മുഴങ്ങാൻ കാരണമെന്ന് ജീവനക്കാർ കണ്ടെത്തി. എയർലൈനിന്‍റെ പരാതിയെ തുടർന്ന് ഇയാൾക്കെതിരെ പൊലീസ് കേസ് എടുത്തു.

ABOUT THE AUTHOR

...view details