തിരുവനന്തപുരം: ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരനെതിരെ കേസെടുത്തത് രാഷ്ട്രീയത്തിൻ്റെ അടിസ്ഥാനത്തിൽ അല്ലെന്നും അദ്ദേഹത്തിനെതിരെയുള്ളത് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആക്ഷേപമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
കുമ്മനം രാജശേഖരനെതിരായ കേസ് രാഷ്ട്രീയം നോക്കിയല്ല: മുഖ്യമന്ത്രി - ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണം
ടൈറ്റാനിയം കേസ് സിബിഐ ഏറ്റെടുക്കാത്തത് ആശ്ചര്യകരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

ടൈറ്റാനിയം കേസ് സിബിഐ ഏറ്റെടുക്കാത്തത് ആശ്ചര്യകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സാധാരണ നിലയിൽ സർക്കാർ പ്രതീക്ഷിക്കാത്തതാണ്. ഗൗരവകരമായ വിഷയം എന്ന നിലയ്ക്ക് വിദേശത്തുനിന്നു കൂടി തെളിവ് എടുക്കേണ്ടതിനാലാണ് സിബിഐ അന്വേഷിക്കണമെന്ന് സർക്കാർ തീരുമാനിച്ചത്. അതേസമയം വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണവുമായി ബന്ധപ്പെട്ട് അനിൽ അക്കര നൽകിയ പരാതി സിബിഐ ഏറ്റെടുത്തതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കശുവണ്ടി അഴിമതിക്കേസിൽ പ്രതിപ്പട്ടികയിൽ ഉള്ളവർക്കെതിരെ കേസെടുക്കാൻ സർക്കാർ അനുമതി നൽകാത്തത് നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ്. ഇക്കാര്യത്തിൽ സിബിഐയുടെ കണ്ടെത്തലുകൾ ഒന്നും തന്നെ ശരിയല്ലെന്നാണ് വ്യക്തമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.