തിരുവനന്തപുരം: തീപിടിത്തത്തിന് പിന്നാലെ സെക്രട്ടേറിയറ്റില്‍ പ്രവേശിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍, വി.എസ് ശിവകുമാര്‍ എം.എല്‍.എ എന്നിവര്‍ക്കെതിരെ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തു. സെക്രട്ടേറിയറ്റില്‍ അതിക്രമിച്ചു കയറിയതിന് സുരേന്ദ്രന് പുറമേ ബി.ജെ.പി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വി.വി രാജേഷ്, സംസ്ഥാന സെക്രട്ടറി സുധീര്‍ തുടങ്ങി എട്ട് പേര്‍ക്കെതിരെയാണ് കേസ്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയതിനാണ് സ്ഥലം എം.എല്‍.എ കൂടിയായ വി.എസ് ശിവകുമാറിനെതിരെ കേസെടുത്തത്.
സെക്രട്ടേറിയറ്റ് പ്രതിഷേധം; കെ. സുരേന്ദ്രനും വി.എസ് ശിവകുമാറിനും എതിരെ കേസ് - VS sivakumar
സെക്രട്ടേറിയറ്റില്‍ അതിക്രമിച്ചു കയറിയതിന് കെ. സുരേന്ദ്രന് പുറമേ ബി.ജെ.പി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ വി.വി രാജേഷ്, സംസ്ഥാന സെക്രട്ടറി സുധീര്‍ തുടങ്ങി എട്ട് പേര്‍ക്കെതിരെയാണ് കേസ്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയതിനാണ് വി.എസ് ശിവകുമാറിനെതിരെ കേസെടുത്തത്.
സെക്രട്ടേറിയറ്റ് പ്രതിഷേധം; കെ. സുരേന്ദ്രനും വി.എസ് ശിവകുമാറിനും എതിരെ കേസ്
കെ. സുരേന്ദ്രനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ എപ്പിഡെമിക് ആക്‌ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകുകയും എല്ലാവര്‍ക്കുമെതിരെ കേസെടുക്കാന്‍ തീരുമാനിക്കുകയും ചെയ്‌തിരുന്നു. തീപിടിത്തമുണ്ടായ ദിവസത്തെ സമരങ്ങളുമായി ബന്ധപ്പെട്ട് മാത്രം കന്‍റോണ്‍മെന്‍റ് പൊലീസ് എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. ഇന്ന് നടന്ന എല്ലാ സമരങ്ങള്‍ക്കുമെതിരെ എപ്പിഡെമിക് ആക്‌ട് പ്രകാരം കേസെടുത്തതായി കന്‍റോണ്‍മെന്‍റ് പൊലീസ് അറിയിച്ചു.