കല്ലമ്പള്ളിയില്‍ കാർ നിയന്ത്രണംവിട്ടു; ഡ്രൈവര്‍ക്ക് പരിക്ക് - car went out of control news
ഉള്ളൂർ ഭാഗത്ത് നിന്ന് ശ്രീകാര്യം ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്
തിരുവനന്തപുരം:നിയന്ത്രണംവിട്ട കാർ സമീപത്തെ കരിക്ക് വില്‍പ്പന കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് പരിക്കേറ്റു. കല്ലമ്പള്ളി പഴയ കുടുംബ കോടതിയ്ക്ക് സമീപമാണ് അപകടം. ഉള്ളൂർ ഭാഗത്ത് നിന്ന് ശ്രീകാര്യം ഭാഗത്തേക്ക് പോയ കാര്‍ കരിക്ക് വില്‍പ്പന കേന്ദ്രത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കേന്ദ്രത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിച്ചാണ് കാർ കടയിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ നിസാര പരിക്കേറ്റ കാർ ഡ്രൈവര്‍ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.