തിരുവനന്തപുരം: കാട്ടാക്കടയില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ആനക്കുഴി സ്വദേശി സുരേന്ദ്രനാണ് (62) അപകടത്തില്‍ മരിച്ചത്. കാട്ടക്കാടയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടര്‍ ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
കാട്ടാക്കടയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു - pottankav accident
കാട്ടാക്കട സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടര്‍ ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്
![കാട്ടാക്കടയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു കാട്ടാക്കട വാഹനാപകടം kattakkad accident pottankav accident പൊട്ടന്‍കാവ് വാഹനാപകടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15102438-thumbnail-3x2-car.jpg)
കാട്ടാക്കടയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു
കാട്ടാക്കട തിരുവനന്തപുരം റോഡിൽ പൊട്ടൻകാവിന് സമീപത്തായാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും കാറിന്‍റെ മുന്‍ വശവും തകര്‍ന്നിട്ടുണ്ട്. കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു സുരേന്ദ്രന്‍ ഉണ്ടായിരുന്നത്.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ സുരേന്ദ്രനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന ഡോക്‌ടറിന് നിസാരപരിക്കുകളാണുള്ളത്.