തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മഴയിൽ തകര്‍ന്നുവീണ സെപ്റ്റിക് ടാങ്കിനുള്ളിൽ കാറും ബൈക്കും വീണ് അപകടം. ബാലരാമപുരം പുരുത്തിതോപ്പിലുള്ള ബഷീറിന്‍റെ വീട്ടിനു മുന്നിലെ ടാങ്കാണ് ഇന്ന് രാവിലെ തകർന്നത് . കാർപോർച്ചിന് സമീപത്ത് സ്ഥാപിച്ചിരുന്ന ടാങ്കിന്‍റെ വശങ്ങൾ തിങ്കളാഴ്‌ച രാത്രി പെയ്‌ത മഴയിൽ ഇടിഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ബഷീറിന്‍റെ വാഗണര്‍ കാറും ബൈക്കുകളും കുഴിയില്‍ വീഴുകയായിരുന്നു.
മഴയിൽ തകർന്ന സെപ്റ്റിക് ടാങ്കിനുള്ളിൽ കാറും ബൈക്കും വീണ് അപകടം - neyyattinkara
കാർപോർച്ചിന് സമീപത്ത് സ്ഥാപിച്ചിരുന്ന ടാങ്കിന്‍റെ വശങ്ങൾ തകർന്നു വീണിരുന്നു. പിന്നീട് കാറും ബൈക്കുകളും കുഴിയില്‍ വീഴുകയായിരുന്നു
സെപ്റ്റിക് ടാങ്കിനുള്ളിൽ കാറും ബൈക്കും വീണ് അപകടം
കാറിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജെസിബിയുടെ സഹായത്തോടെയാണ് വാഹനങ്ങൾ പുറത്തെടുത്തത്.
Last Updated : Jun 2, 2020, 4:53 PM IST