കേരളം

kerala

ETV Bharat / state

വെഞ്ഞാറമൂട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് കടയിലേയ്ക്ക് പാഞ്ഞുകയറി - car accident

അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു

കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ചു  തിരുവനന്തപുരത്ത് കാര്‍ അപകടം  കാര്‍ അപകടം  car accident thiruvananthapuram  car accident  വെഞ്ഞാറമൂട്
കാര്‍ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ച ശേഷം സമീപത്തെ കടയിലേയ്‌ക്ക് പാഞ്ഞുകയറി

By

Published : Dec 5, 2020, 10:22 AM IST

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലിടിച്ച ശേഷം സമീപത്തുണ്ടായിരുന്ന കടയിലേയ്ക്ക് പാഞ്ഞുകയറി. കാര്‍ ഓടിച്ചിരുന്ന പത്തനംതിട്ട കാരമ്മേലി സ്വദേശി റോഷന്‌ പരിക്കേറ്റു. സംസ്ഥാന പാതയിൽ മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രത്തിന് സമീപം വെള്ളിയാഴ്ച രാത്രി 12 മണിക്കാണ് അപകടമുണ്ടായത്.

വെഞ്ഞാറമൂട് ഭാഗത്ത്‌ നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ നിയന്ത്രണം വിട്ട് ഇടിച്ച ശേഷം എതിർ വശത്തുള്ള കടയിലേയ്ക്ക് പാഞ്ഞുകയറുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റും തകർന്നു. സംഭവ സമയം സ്ഥലത്ത് ആരുമില്ലാതിരുന്നതിനാൽ വന്‍ ദുരന്തം ഒഴിവായി.

ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ടിരുന്ന കാറും കടയുടെ മുൻവശവും പൂർണമായി തകർന്നു. പരിക്കേറ്റ റോഷനെ വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details