കേരളം

kerala

By

Published : Dec 5, 2020, 9:57 PM IST

ETV Bharat / state

തെരഞ്ഞെടുപ്പിന് ഒരുങ്ങി തലസ്ഥാനം; 28.26 ലക്ഷം സമ്മതിദായകര്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ 21 ട്രാൻസ്ജെൻഡേഴ്‌സും 1489287 സ്ത്രീകളും 1336882 പേർ പുരുഷൻമാരുമാണ് ചൊവ്വാഴ്‌ച ബൂത്തുകളിലേക്ക് എത്തുക

തെരഞ്ഞെടുപ്പ് ഒരുക്കം വാര്‍ത്ത  തദ്ദേശ തെരഞ്ഞെടുപ്പ് വാര്‍ത്ത  election preparation news  local election news
തെരഞ്ഞെടുപ്പ്

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ജില്ലാ ഭരണകൂടം. 2826190 സമ്മതിദായകരാണ് തിരുവനന്തപുരം ജില്ലയിലുള്ളത്. ചൊവ്വാഴ്‌ച ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. 2826190 സമ്മതിദായകരാണ് ജില്ലയിലുള്ളത്. 21 ട്രാൻസ്ജെൻഡേഴ്‌സും 1489287 സ്ത്രീകളും 1336882 പേർ പുരുഷൻമാരുമാണ് ബൂത്തുകളിലേക്ക് എത്തുക.

തിരുവനന്തപുരം കോർപ്പറേഷനുകളിൽ ആകെ 802799 വോട്ടർമാരിൽ എട്ട് ട്രാൻസ്ജെൻഡേഴ്‌സും 384726 പുരുഷൻമാരും 418065 സ്ത്രീകളുമാണ്. മുൻസിപ്പാലിറ്റികളുടെ കണക്ക് നോക്കിയാൽ നെയ്യാറ്റിൻകര മുൻസിപ്പാലിറ്റിയിൽ 64475 ആകെ വോട്ടർമാരിൽ 30239 പുരുഷൻമാരും 34 236 സ്ത്രീകളുമാണ്. നെടുമങ്ങാട് 25879 പുരുഷൻമാരും 30086 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും അടക്കം 55966 വോട്ടർമാരുണ്ട്. ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിൽ 32,658 വോട്ടർമാരിൽ 17,675 പേർ പുരുഷൻമാരും 14,983 പേർ സ്ത്രീകളുമാണ്. 15000 പുരുഷ വോട്ടർമാരും 17985 സ്ത്രീ വോട്ടർമാരുമുള്ള വർക്കല മുൻസിപ്പാലിറ്റിയിൽ ആകെ 32985 വോട്ടർമാരുണ്ട്.

ജില്ലയിലെ 73 ഗ്രാമപഞ്ചായത്തുകളിലായി 1837307 വോട്ടർമാരിൽ 12 പേര്‍ 12 ട്രാൻസ്ജെൻഡേഴ്‌സും 863363 പേര്‍ പുരുഷൻമാരും 973932 പേര്‍ സ്ത്രീകളുമാണ്. 1727 തദ്ദേശ വാർഡുകളിലായി 6465 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 3281 പോളിങ്ങ് സ്റ്റേഷനുകളിലായാണ് വോട്ടെടുപ്പ് നടക്കുക. കൊവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചാകും വോട്ടെടുപ്പ് നടക്കുക. ഇതിനുള്ള ഒരുക്കങ്ങളാണ് ജില്ലാ ഭരണകൂടം നടത്തുന്നത്. തെരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചരണം ഞായറാഴ്‌ച വൈകിട്ട് ആറ് മണി വരെയാണ്. പോളിങ്ങ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്‌ച നടക്കും. ചൊവ്വാഴ്‌ച രാവിലെ 7 മണിക്കാണ് പോളിങ്ങ് ആരംഭിക്കുന്നത്.

ABOUT THE AUTHOR

...view details